Latest News

അനുഭവക്കുറവ് മൂലമുണ്ടായ പിഴവുകള്‍ ആത്മാര്‍ത്ഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞു; തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു;പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകും; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

Malayalilife
 അനുഭവക്കുറവ് മൂലമുണ്ടായ പിഴവുകള്‍ ആത്മാര്‍ത്ഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞു; തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു;പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകും; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

താര സംഘടനയായ 'അമ്മ'യുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ശ്വേത മേനോന്‍ വ്യക്തമാക്കുന്നു. ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല.

കുറിപ്പ് ഇങ്ങനെ; 
'പ്രിയപ്പെട്ട അമ്മ അംഗങ്ങളേ,
        സ്‌നേഹപൂര്‍വം നമസ്‌കാരം.

2026 ജൂണ്‍ 21-ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടായ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളും എല്ലാ അംഗങ്ങളും നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്തതാണ്. ആ സംഭവങ്ങള്‍ പല അംഗങ്ങള്‍ക്കും വിഷമവും നിരാശയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് ഞങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കുന്നു
          
       ഞങ്ങളുടെ കമ്മിറ്റിയില്‍ നിന്ന് അനുഭവപരിചയക്കുറവ് മൂലമുണ്ടായ പിഴവുകള്‍ ആത്മാര്‍ഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവ തിരുത്തുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
            
        
     ഇപ്പോള്‍ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിച്ചുവരുന്നു. അതിനാല്‍ 2026 ജൂണ്‍ 21 മുതല്‍ ഇന്നുവരെ 'അമ്മ'യുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അംഗസേവനങ്ങള്‍ക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ല.

അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണ്. ഇനിയും അതേ ആത്മാര്‍ഥതയോടെയും ഉത്തരവാദിത്തത്തോടെയും ഈ സേവനങ്ങള്‍ തുടരുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.

അമ്മയിലെ ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന. ഇതുവരെ നിങ്ങള്‍ ഓരോരുത്തരും നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും സഹകരണത്തിനും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ വിലപ്പെട്ട പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

        


          
        
        
        
        
        
    
സ്‌നേഹപൂര്‍വം,
          
          
        
        
        
            
        
        
        
    
        


          
        
        
            
                              


 

swetha menon issues an open letter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES