Latest News

അവന്‍ സീരിയലിന് പുറത്തും എന്നെ അമ്മയെന്നു തന്നെയാണ് വിളിക്കുന്നത്; രണ്ട് കുട്ടികളേയും എനിക്ക് ഒരു വര്‍ഷത്തിലേറെയായി അറിയാം; മനസ്സുതുറന്ന് നടി രേഖ രതീഷ്

Malayalilife
അവന്‍ സീരിയലിന് പുറത്തും എന്നെ അമ്മയെന്നു തന്നെയാണ് വിളിക്കുന്നത്; രണ്ട് കുട്ടികളേയും എനിക്ക് ഒരു വര്‍ഷത്തിലേറെയായി അറിയാം; മനസ്സുതുറന്ന് നടി രേഖ രതീഷ്

ഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു യുവ കൃഷ്ണയുടേയും മൃദുല വിജയുടേയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് കൃഷ്ണതുളസി നായിക ജീവിതസഖിയാവുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചത് ഇവര്‍ പ്രണയത്തിലായിരുന്നോയെന്നായിരുന്നു. ഇതിനുള്ള ഉത്തരവുമായി മൃദുലയും യുവയും എത്തിയിരുന്നു. വിവാഹത്തിന് പിന്നിലെ സീരിയലമ്മയെക്കുറിച്ചുള്ള കുറിപ്പ് കഴിഞ്ഞ ദിവസം മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നു. രേഖ രതീഷിനെക്കുറിച്ചുള്ള കുറിപ്പ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മിനിസ്‌ക്രീന്‍ രംഗത്തെ ഒരു വാര്‍ത്ത തരംഗമായി. അറിഞ്ഞ പലരും ഫെയ്ക്ക് ന്യൂസാണോയെന്ന സംശയം പ്രകടിപ്പിച്ചു. മിനിസ്‌ക്രീനിലെ താരങ്ങളായ യുവകൃഷ്ണയുടേയും മൃദുല വിജയുടേയും വിവാഹവാര്‍ത്തയായിരുന്നു അത്. സംഗതി ഫെയ്ക്ക് ന്യൂസൊന്നുമല്ല. ഇരുവരുടേയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് നടന്നു.

വിവാഹ വാര്‍ത്ത സത്യമാണെന്ന് ഉറപ്പിച്ച പലരുടേയും സംശയം സംഗതി പ്രണയവിവാഹമാണോയെന്നാണ്. എന്നാല്‍ പക്ക അറേഞ്ച്ഡ് മാരേജാണ് ഇരുവരുടേതും. അപ്പോള്‍ അടുത്ത സംശയം വരവായി, ഇതെങ്ങനെ ഇവര്‍ തമ്മില്‍ അറേഞ്ചിഡ് മാരേജ് ? ആരുവഴി വന്ന ആലോചന ? രണ്ടാള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയേയും നമ്മളറിയും - രേഖ രതീഷ്. 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ യുവ കൃഷ്ണയുടെ മനു പ്രതാപ് എന്ന കഥാപാത്രത്തിന്റെ അമ്മ മല്ലിക പ്രതാപ്.

'യുവ എനിക്ക് എന്റെ അയനെപ്പോലെയാണ്. അവന്‍ സീരിയലിന് പുറത്തും എന്നെ അമ്മയെന്നു തന്നെയാണ് വിളിക്കുന്നത് ' യുവയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രേഖ പറയുന്നു. 'രണ്ട് കുട്ടികളേയും എനിക്ക് ഒരു വര്‍ഷത്തിലേറെയായി അറിയാം. രണ്ടാളും രണ്ട് സീരിയലില്‍ എന്റെ മക്കളാണ്. രണ്ടാളുടേയും ക്യാരക്ടറും ടെയ്സ്റ്റും അത്യാവശ്യം അറിയാം. ചേര്‍ന്നു പോകാന്‍ പറ്റിയ കുട്ടികളാണെന്ന് തോന്നി. അവരുടെ ഫാമിലിയുമായി സംസാരിച്ചു. രണ്ട് ഫാമിലിക്കും ഇഷ്ടായി. അങ്ങനെയാണ് അത് വിവാഹത്തിലേയ്ക്ക് എത്തുന്നത് '

സത്യത്തില്‍ സീരിയലിലെ അമ്മ രണ്ടാളുടേയും ജീവിതത്തില്‍ സ്നേഹത്താല്‍ ഇടപെടുകയാണ്. രണ്ട് സീരിയലില്‍ തന്റെ മക്കളായിരുന്നവര്‍ ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നു. യുവയും മൃദുലയും അഭിനയത്തിന് പുറത്തും പല കഴിവുകളുള്ള വ്യക്തികളാണ്. മാജിക്കിലും മെന്റലിസത്തിലും ഡ്രംസിലും തബലയിലും യുവയ്ക്ക് താല്‍പ്പര്യവും കഴിവുമുണ്ട്. നൃത്തത്തോടാണ് മൃദുലയ്ക്ക് താല്‍പ്പര്യം. യുവയുടെ അമ്മ കൃഷ്ണവേണി സംഗീത-നൃത്താധ്യാപികയാണ്. മൃദുലയുടെ അനിയത്തി പാര്‍വ്വതിയ്ക്ക് പാട്ടിലാണ് കമ്പം.

അഭിനയരംഗത്ത് നല്ലൊരു കരിയറുമായി മുന്നോട്ട് പോവുക എന്നതു തന്നെയാണ് യുവയുടേയും മൃദുലയുടേയും താല്‍പ്പര്യം. ഒരേ മേഖലയിലായതിനാല്‍ അതിന്റെ പ്ലസും മൈനസും രണ്ടാള്‍ക്കും പരസ്പരം ബോധ്യപ്പെടുത്തേണ്ടതില്ലെന്നതാണ് രണ്ടാളുടേയും ആശ്വാസം. യുവയും മൃദുലയും 2021 ല്‍ വിവാഹിതരാവും. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.


 

actress rekha ratheesh about mridula vijai and yuva krishna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക