'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണ വിവാഹിതനാവുന്നു. യുവയുടെ ജീവിതസഖിയാവുന്നത് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും.
2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഏക സഹോദരി പാര്‍വ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാര്. സീരിയല്‍ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം. യുവയുടേയും മൃദുലയുടേയും ഒരു കോമണ്‍ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.
അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. മഴവില്‍ മനോരമയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.