എന്ത് ചെയ്യാനാ അനുഭവിക്ക തന്നെ; നടന്‍ ജയകുമാറിന് സംഭവിച്ചത് കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
എന്ത് ചെയ്യാനാ അനുഭവിക്ക തന്നെ; നടന്‍ ജയകുമാറിന് സംഭവിച്ചത് കണ്ട് ഞെട്ടി ആരാധകര്‍

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് മനോരമ ചാനലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്.

കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ഥ് പ്രഭു എന്നിവരാണ് തട്ടീംമുട്ടീം കുടുംബത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തട്ടീം മുട്ടിമിലെ അര്‍ജ്ജുനനായി പ്രശസ്തനായ താരമാണ് പയ്യന്‍സ് ജയകുമാര്‍. ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും ബിഗ് സ്‌ക്രീനിലും കഴിവ് തെളിയിച്ച താരം, ശാസ്താകോട്ട സ്വദേശിയാണ്. പലരും കരുതുംപോലെ വെറും ഹാസ്യതാരം മാത്രമല്ല ജയകുമാര്‍. കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ സജീവമാണ് ജയകുമാര്‍. കോളേജിലും താരമായിരുന്നു ജയകുമാര്‍. ഇതിനിടെ ബി.എഡ് കഴിഞ്ഞു. ഒരു എയ്ഡഡ് സ്‌കൂളില്‍ കണക്ക് അധ്യാപകനായി ജോലിക്കു കയറിയെങ്കിലും ആറു മാസം തികയും മുമ്പ് സര്‍വെ ഡിപ്പാര്‍ട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ചു. സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷമാണ് ജയകുമാര്‍ സിനിമാ സീരിയല്‍ ലോകത്ത് ശ്രദ്ധകേന്ദീകരിച്ചത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മാലാഖമാര്‍ എന്ന സീരിയലിലെ 'കുഞ്ഞാപ്പി' എന്ന കഥാപാത്രമാണ് ജയകുമാറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. കുഞ്ഞാപ്പി ക്ലിക്ക് ആയതാണു 'തട്ടീം മുട്ടീം' സീരിയലില്‍ അവസരം കിട്ടാന്‍ കാരണമായത്. ജോലിയൊന്നും ചെയ്യാത്ത മടിയനായ, കവിത എഴുതുന്ന, അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന കഥാപാത്രമാണ് ഇതിലെ അര്‍ജ്ജുനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴുത്തില്‍ കോളറിട്ട് പരിക്കേറ്റ് ഇരിക്കുന്ന ജയകുമാറിന്റെ ചിത്രം താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. എന്നാ ചെയ്യാനാ അനുഭവിക്ക തന്നെ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് എന്തുപറ്റി എന്ന ചോദ്യവുമായി രംഗത്തെത്തിയത്. ശരിക്കും പരിക്കേറ്റതാണോ അതോ സീരിയലിന് വേണ്ടി മേക്കപ്പ് ചെയ്തതാണോ എന്നാണ് ആരാധകര്‍ തിരക്കുന്നത്. എന്നാല്‍ താരം ഇതിന് മറുപടി നല്‍കിയിട്ടില്ല. കണ്ണന്‍ പണികൊടുത്തതാകാമെന്നും കമന്റുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

"എന്നാ ചെയ്യാനാ... അനുഭവിക്ക തന്നെ..."

A post shared by Jayakumar Parameswaranpillai (@parameswarjayakumar) on

 

Read more topics: # actor payyans jayakumar,# new pic,# viral
actor payyans jayakumar new pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES