പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമാണെന്ന് ഐ.ടി.ജീവനക്കാരന്‍ ഹൈക്കോടതിയില്‍; തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം;പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് കക്ഷികള്‍ 

Malayalilife
പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമാണെന്ന് ഐ.ടി.ജീവനക്കാരന്‍ ഹൈക്കോടതിയില്‍; തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം;പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് കക്ഷികള്‍ 

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി ആര്‍. മേനോന് മുന്‍കൂര്‍ ജാമ്യം. കുറ്റകൃത്യം ഗുരുതരമാണ്. എന്നാല്‍ ഇരുകൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്താക്കി. 

കേസിലെ മൂന്നാം പ്രതിയാണ് നടി. നടിയുടെ അറസ്റ്റ് കോടതി നേരത്തേ താല്‍ക്കാലികമായി വിലക്കിയിരുന്നു.പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് നടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എറണാകുളത്ത് ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. 

മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ കേസില്‍ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്.

ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളായ മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരായിരുന്നു പ്രതികള്‍. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍, അസഭ്യ വര്‍ഷം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രതികളെ എറണാകുളം നോര്‍ത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ലക്ഷ്മി മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

lakshmi menon kidnapping case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES