Latest News

റോഷന്‍ ചന്ദ്ര, ലിഷാ പൊന്നി എന്നിവര്‍ കഥാപാത്രങ്ങളാകുന്ന കനോലി ബാന്‍ഡ് സെറ്റിന്റെ 'ഓഡിയോ ലോഞ്ച് ആലുവയില്‍

Malayalilife
 റോഷന്‍ ചന്ദ്ര, ലിഷാ പൊന്നി എന്നിവര്‍ കഥാപാത്രങ്ങളാകുന്ന കനോലി ബാന്‍ഡ് സെറ്റിന്റെ 'ഓഡിയോ ലോഞ്ച് ആലുവയില്‍

റോഷന്‍ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കനോലി ബാന്‍ഡ് സെറ്റ് ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു.ആലുവ ,പാരഡിഗം സ്റ്റുഡിയോയില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

കുമാര്‍ സുനില്‍, സാജു കൊടിയന്‍, മേഘനാഥന്‍, എന്‍ ആര്‍  രജീഷ് , സതീഷ് കലാഭവന്‍, റിഷി സുരേഷ് , സുന്ദര്‍ പാണ്ഡ്യന്‍, അജയഘോഷ് എന്‍ ഡി , കമല്‍ മോഹന്‍,വിജയന്‍ വി നായര്‍, ജാനകി കോവില്‍തോട്ടം തുടങ്ങിയവരാണ് മറ്റു നടിനടന്മാര്‍.

വെസ്റ്റേണ്‍ ബ്രീസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബാബു കാരാട്ട്, സി കെ സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ ഗൗതം രവീന്ദ്രന്‍ എഴുതിയ വരികള്‍ക്ക് ഉന്മേഷ് സംഗീതം പകരുന്നു, ഓര്‍ക്കസ്ട്രേഷന്‍  ജിനേഷ് വത്സന്‍ , എഡിറ്റര്‍-റഷിന്‍ അഹമ്മദ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദാസ് വടക്കഞ്ചേരി, കല-സജിത്ത് മുണ്ടയാട്,
മേക്കപ്പ്-രാജേഷ് നെന്മാറ, അനില്‍ നേമം, വസ്ത്രാലങ്കാരം-സോബിന്‍ ജോസഫ്, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, വിപിന്‍ വേലായുധന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല, ആയൂഷ് സുന്ദര്‍, ബാന്‍ഡ് ലൈവ് റിക്കോര്‍ഡിങ് -ഗണേശ് മാരാര്‍, സൗണ്ട് മിക്‌സിംഗ്-രാധാകൃഷ്ണന്‍, ഡിഐ-മഹാദേവന്‍, ബിജിഎം-സിബു സുകുമാരന്‍, സൗണ്ട് എഫക്റ്റ്-രാജ് മാര്‍ത്താണ്ഡം, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍-എല്‍ പി സതീഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍-പ്രഭാകരന്‍ കാട്ടുങ്കല്‍, പ്രൊജക്ട് ഡിസൈനര്‍-അരുണ്‍ ലാല്‍,  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റോയി തൈക്കാടന്‍, സുജിത് ഐനിക്കല്‍, പരസ്യകല- ശ്യാംപ്രസാദ്. ടി.വി, പി ആര്‍ ഒ- എ എസ് ദിനേശ്.

KANOLI BAND AUDIO LAUNCH

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES