Latest News

അല്ലു അര്‍ജ്ജുനോട് കണ്ണിറുക്കി പ്രിയ വാര്യര്‍...! അഡാര്‍ ലൗവിന്റെ തെലുങ്ക് ഓഡിയോ ലോഞ്ചിനിടെ നടന്ന പ്രിയയുടെ ഗണ്‍കിസ് വീഡിയോ വൈറല്‍...!

Malayalilife
topbanner
അല്ലു അര്‍ജ്ജുനോട് കണ്ണിറുക്കി പ്രിയ വാര്യര്‍...! അഡാര്‍ ലൗവിന്റെ തെലുങ്ക് ഓഡിയോ ലോഞ്ചിനിടെ നടന്ന പ്രിയയുടെ ഗണ്‍കിസ് വീഡിയോ വൈറല്‍...!

ലോകം മുഴുവന്‍ കണ്ണിറുക്കി ആരാധക ലക്ഷം സമ്പാദിച്ച നടിയാണ് പ്രിയ വാര്യര്‍. തന്റെ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച പ്രിയ വാര്യര്‍ ട്രോളന്മാരുടെ സ്ഥിരം കഥാപാത്രമാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ നായികയായി ആണ് സിനിമയില്‍ അരങ്ങേരം കുറിക്കുന്നത്. വാലന്റൈന്‍സ് ഡേയ്ക്ക റിലീസിനൊരുങ്ങുകയാണ് ചിത്രം.

 

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ മിനിറ്റുകള്‍ക്കകം പ്രശസ്തയായത്. കഴിഞ്ഞ ദിവസം അഡാര്‍ ലൗവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അഥിതിയായി എത്തിയത് അല്ലു അര്‍ജുനാണ്. പ്രിയയെ പ്രശസ്തയാക്കിയ ഗാനം വൈറലായപ്പോള്‍ അല്ലു അര്‍ജ്ജുന്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത് വാര്‍ത്തയായിരുന്നു.

ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ പറഞ്ഞതിനനുസരിച്ച് പ്രിയ വാര്യര്‍ അല്ലു അര്‍ജുന് ഗാനത്തിലെ പോലെ ഗണ്‍കിസ് നല്‍കി. പരിപാടിയിലെ ഈ രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. താരത്തിനെ നോക്കി പ്രിയ കണ്ണിറുക്കി ചിത്രത്തിലെ പോലെ വെടിവെക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന അല്ലു അര്‍ജുന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പ്രിയയുടെ വലിയ ആരാധകനാണ് അല്ലു അര്‍ജുന്‍.

പ്രിയ എവിടെ ചെന്നാലും ആ രംഗം അഭിനയിപ്പിക്കാതെ വിടില്ലാ എന്നായി ആരാധകര്‍. ഇത്തവണ അല്ലു അര്‍ജുന്റെ നേര്‍ക്കായിരുന്ന ആ കണ്ണിറുക്കല്‍ എന്ന് മാത്രം. പ്രിയയുടെ അടുത്തായി നായകന്‍ റോഷനും ഉണ്ടായിരുന്നു.

Read more topics: # priya varrier,# gunkiss video,# allu arjun,# viral
priya varrier,gunkiss video,allu arjun,viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES