വാനമ്പാടിയിലെ മോഹന്‍, മലയാളി പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്ന് മറക്കാന്‍ കഴിയുന്ന കഥാപാത്രമല്ല അത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ നായക കഥാപാത്രം ചെയ്തുകൊണ്ടാണ് സായി കിരണ്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായത്. വാനമ്പാടിക്കുശേഷം സായ് ഭാഗമായ മൗനരാഗം സീരിയലും ഹിറ്റായിരുന്നു.
നാല്‍പ്പത്തിയേഴുകാരനായ താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്.
ഇപ്പോള്‍ ജീവിതത്തിലെ പുതിയ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ സായി കിരണ്‍, താനും ഭാര്യയും പുതിയ ആളെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഭാര്യയുടെ വളകാപ്പ് ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്. പുതിയ അംഗം ഉടനെ എത്തും എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആശംസകളുമായി നിരവധി കമന്റുകള്‍ വരുന്നുണ്ട്.
2024 ല്‍ ആയിരുന്നു സായി കിരണിന്റെയും തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയുടെയും വിവാഹം കഴിഞ്ഞത്. നാല്‍പതിയാറാം വയസ്സില്‍ താന്‍ വിവാഹിതനാകുന്നു എന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് അന്നും സായി കിരണ്‍ അറിയിച്ചത്. നിരവധി കോമിക് റീല്‍ വീഡിയോകള്‍ ചെയ്യുന്ന സായി കിരണ്‍ ഇതും തമാശയായി പറഞ്ഞതായിരിക്കും എന്നാണ് ആരാധകര്‍ ആദ്യം കരുതിയത്. പിന്നീട് ശ്രാവന്തിയും പോസ്റ്റുമായി എത്തി.
സായി കിരണിന്റെ അച്ഛന്‍ വി രാമകൃഷ്ണന്‍ തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടുള്ള ഗായകനാണ്. അമ്മ ജ്യോതിയും എഴുപതുകള്‍ മുതല്‍ ദൂരദര്‍ശനില്‍ പാട്ടുകള്‍ പാടുന്ന ആളാണ്. അച്ഛന്റെയും അമ്മയുടെയും സംഗീത വാസനയുണ്ടെങ്കിലും സായി കിരണ്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമകള്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും, നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെ തന്നെയാണ്.
നേരത്തെ വിവാഹിതനായിരുന്നു സായി കിരണ്‍. വൈഷ്ണവി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ആ ബന്ധത്തില്‍ ഒരു മകളും പിറന്നിരുന്നു. വിവാഹ ബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രാവന്ത്രിയുമായുള്ള പ്രണയ വിവാഹം നടന്നത്.