Latest News

ഒരു മാസം പോലുമാകാത്ത കുഞ്ഞിനെ കൈയ്യിലെടുത്ത് ഡാൻസ് കളിച്ച് അർജ്ജുൻ, വിമർശനവുമായി ആരാധകർ രംഗത്ത്

Malayalilife
ഒരു മാസം പോലുമാകാത്ത കുഞ്ഞിനെ കൈയ്യിലെടുത്ത് ഡാൻസ് കളിച്ച് അർജ്ജുൻ, വിമർശനവുമായി ആരാധകർ രംഗത്ത്

സോഷ്യല്‍ മീഡിയയില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്‌സ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകളുമാണ് സൗഭാഗ്യ. അടുത്തിടെയാണ് താരം അമ്മയായ വാർത്ത എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഭർത്താവ് ഒരുമാസം പോലുമാകാത്ത കുഞ്ഞിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  വീഡിയോക്ക് വൻ വിമർശനവും ഉയരുന്നുണ്ട്.

പ്രെഗ്നൻ്റ് സെർവിക്കൽ പൈൻ ഉറക്കാത്ത പ്രായത്തിൽ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുത്. അത് വിഡ്ഡിത്തമാണെന്നാണ് ഒരു ആരാധകൻ്റെ അഭിപ്രായം. കമന്റിന് അർജ്ജുനനെ കടുത്ത ഒരു മറുപടിയും കൊടുത്തിട്ടുണ്ട്. എൻ്റെ കുഞ്ഞാണെന്നും, ഇത് എൻ്റെ പേജാണെന്നും, എനിക്കിഷ്ടമുള്ളത് ചെയ്യും. താനിത് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ഒന്നും വേണ്ട. താനിത് കാണാത്ത മട്ടിൽ സ്ക്രോൾ ചെയ്ത് പൊയ്ക്കോളു എന്നാണ് അർജുൻ ഇതിന് മറുപടി കൊടുത്തിരിക്കുന്നത്. 

2020 ഫെബ്രുവരി 19 ന്  സൗഭാഗ്യയും അർജുനും വിവാഹിതരായത്.  ഇരുവരുടെയും വിവാഹം ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു.  സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ ആയിരുന്നു കുഞ്ഞുകണ്മണിയെത്തും മുൻപേ നടത്തിയ വളക്കാപ്പിന്റെ വിശേഷങ്ങൾ ഒക്കെയും സൃഷ്ടിച്ചിരുന്നു. അന്നേ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയാകും എന്ന നിഗമനത്തിൽ ആയിരുന്നു അർജുനും സൗഭാഗ്യയും. പെൺകുഞ്ഞിനെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും കുടുബം അറിയിച്ചിരുന്നു.
 

actor arjun somashekar new dance video with baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES