Latest News

'അവളെ കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും മായ്ച്ചു കളഞ്ഞു'; മകനെ കുറിച്ചുള്ള വേദന മാത്രം; ആദ്യമായി അനുശ്രീയുമായുള്ള വേർപിരിയലിനെ കുറിച്ച് വിഷ്ണു

Malayalilife
'അവളെ കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും മായ്ച്ചു കളഞ്ഞു'; മകനെ കുറിച്ചുള്ള വേദന മാത്രം; ആദ്യമായി അനുശ്രീയുമായുള്ള വേർപിരിയലിനെ കുറിച്ച് വിഷ്ണു

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനുശ്രീ. ബാലതാരമായിട്ട് അഭിനയ ജീവിതം തുടങ്ങിയ അനുശ്രീ  പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ ദാമ്പത്യ ജീവിതം വേർപെടുത്തിയിരിക്കുകയാണ്. അനുശ്രീ ഇതിന് കൃത്യമായ പ്രതികരണമായി രംഗത്തെത്തിയിരുന്നു. എല്ലാവരും കാത്തിരുന്നത് വിഷ്ണുവിന്റെ പ്രതികരണമായിരുന്നു. ഇപ്പോൾ ഒടുവിൽ വിഷ്ണു ഇൻസ്റ്റാഗ്രാമിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിഷ്ണു പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. സാധാരണയായി വിഷ്ണു വളരെയധികം ആക്ടീവാണ്. എന്നാൽ അനുശ്രീയുമായുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. തന്റെ ജോലിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാത്രമേ വിഷ്ണു പോസ്റ്റ് ചെയ്തിരുന്നുള്ളു. ഇപ്പോഴും ചിത്രം പോസ്റ്റ് ചെയ്തത് ജോലിയുമായി ബന്ധപ്പെട്ടത് തന്നെയാണ്. എന്നാൽ അടിക്കുറിപ്പ് അനുശ്രീയെ ഉദ്ദേശിച്ചാണോ എന്ന വലിയൊരു സംശയമാണ് ആരാധകർക്കിടയിൽ ഉള്ളത്. 

വേര്‍പിരിയുന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ആദ്യമായി വിഷ്ണു പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രമാണ് വിഷ്ണു പങ്കുവച്ചിരിയ്ക്കുന്നത്. 'ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും' എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. കൈയ്യടിച്ചും സ്‌നേഹം അറിയിച്ചും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. വിഷ്ണുവിന്റെ ഇൻസ്റ്റാഗ്രാം നോക്കിട്ടിയവർ വീണ്ടും ഞെട്ടി. അതേ സമയം അനുശ്രീയ്ക്ക് ഒപ്പമുണ്ടായിരുന്ന ചിത്രങ്ങള്‍ എല്ലാം വിഷ്ണു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു. വിവാഹത്തിന്റെയും വളകാപ്പിന്റെയും, കപ്പിള്‍ ടാറ്റും അടിച്ചതിന്റെയും ഒക്കെ വീഡിയോസും ഫോട്ടോയും വിഷ്ണുവിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് എല്ലാം താരം ഡിലീറ്റ് ചെയ്ത് ഒഴിവാക്കി. വെറും ഏഴ് പോസ്റ്റുകള്‍ മാത്രമാണ് അവശേഷിയ്ക്കുന്നത്. 

അതിനിടയില്‍ വിഷ്ണുവുമായുള്ള ബന്ധത്തെ കുറിച്ച് അനുശ്രീ തുറന്ന് സംസാരിച്ചിരുന്നു. വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്നാണ് വീഡിയോയില്‍ അനുശ്രീ പറഞ്ഞത്. നൂലുകെട്ടിന് അമ്മ വിഷ്ണുവിനെ വിളിക്കാത്തതിന്റെ പേരില്‍ ആണ് വിഷ്ണു പിണങ്ങി മാറി നില്‍ക്കുന്നത് എന്നും, ഒരുപക്ഷെ കുഞ്ഞിന് സ്വര്‍ണം കൊടുക്കാന്‍ വിഷ്ണുവിന് സാധിക്കാത്തത് കൊണ്ടാവാം വരാതെ മാറി നിന്നത് എന്നും അനുശ്രീ പറയുന്നുണ്ട്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ ""വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇത് എടുത്ത് ചാട്ടമല്ല ഞാനിഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നേ തുടക്കത്തില്‍ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ട് പോവുമ്പേഴേ അതിന്റെ ബുദ്ധിമുട്ടികളെക്കുറിച്ച് മനസിലാവുകയുള്ളൂ. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത് പറഞ്ഞ് വലുതായി വലുതായി ഈയവസ്ഥയിസായി. ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്. ആരവിന്റെ നൂലുകെട്ട് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി അനുശ്രീ പങ്കുവെച്ചിരുന്നു. വിഷ്ണു എവിടെയാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിഷ്ണുവുമായി പിരിഞ്ഞോ, കുഞ്ഞിന് അച്ഛനും ആവശ്യമാണെന്നുമൊക്കെയായിരുന്നു കമന്റുകള്‍. താന്‍ വിദേശത്തേക്ക് പോവുകയാണെന്നറിയിച്ചും താരമെത്തിയിരുന്നു." ഇതായിരുന്നു അനുശ്രീ പറഞ്ഞത്.

Vishnu talks about divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക