Latest News

ലവര്‍ ഉണ്ടോ മോളേ എന്ന് ചോദ്യം;  വിവാഹം എന്നാണ് എന്ന് മനസുതുറന്ന് സ്‌നിഷ ചന്ദ്രന്‍

Malayalilife
ലവര്‍ ഉണ്ടോ മോളേ എന്ന് ചോദ്യം;  വിവാഹം എന്നാണ് എന്ന് മനസുതുറന്ന് സ്‌നിഷ ചന്ദ്രന്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്തിരുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലായിരുന്നു നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അപ്രതീക്ഷിത സാഹചര്യത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറഞ്ഞത്. അടുത്തിടെ അവസാനിച്ച സീരിയലിന് വലിയ ജനപിന്തുണയാണ് കിട്ടിയത്. സീരിയലില്‍ കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിച്ചത് സ്‌നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്.

മോഡലിങ്ങില്‍ താല്‍പര്യമുള്ള സ്‌നിഷ അതുവഴിയാണ് സീരിയയില്‍ എത്തിയത്. ഇതിനോടകം രണ്ടു സിനിമകളിലും സ്‌നിഷ അഭിനയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് നീലക്കുയിലിലെ ലീഡ് റോളിലും കസ്തൂരി എത്തിയത്. വെളുത്ത സ്‌നിഷ കറുത്ത മേക്കപ്പിട്ടാണ് സീരിയലില്‍ അഭിനയിച്ചത്.. നീലക്കുകുയില്‍ കഴിഞ്ഞ് താരത്തെ പറ്റി അധികമാരും കേട്ടിരുന്നില്ല. ഇപ്പോള്‍ സ്‌നിഷയുടെ പുതിയ വിശേഷമാണ് വൈറലാകുന്നത്. നീലക്കുയില്‍ അവസാനിച്ചതിന് പിന്നാലെ സീ കേരളത്തില്‍ പുതിയ സീരിയലില്‍ നായികയായിട്ടാണ് താരം എത്തുന്നത്.  പരസ്പരം ഫെയിം വിവേകും, നായികാ നായകന്‍ ഫെയിം റോഷനും ആണ് സീരിയലില്‍ നായകന്മാരായി എത്തുന്നത്.

മറ്റ് ചില വിശേഷങ്ങളും പങ്കുവച്ച് ഇപ്പോള്‍ സ്‌നിഷ എത്തിയിരിക്കയാണ് ഇഷ്ടതാരങ്ങളെ പറ്റിയും, പ്രണയം, വിവാഹം, തുടങ്ങി പ്രേക്ഷകര്‍ ചോദിച്ച മിക്ക സംശയങ്ങള്‍ക്കും ഇന്‍സ്റ്റയിലാണ് സ്‌നിഷ മറുപടി നല്‍കിയിട്ടുണ്ട്. പ്രണവ് മോഹന്‍ലാലും നയന്‍താരയുമാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ എന്ന് സ്‌നിഷ പറയുന്നു. പ്രണവിനൊപ്പം അഭിനയിക്കുകയെന്നുള്ളത് വലിയ സ്വപ്‌നമാണെന്നും സിനിമയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടുപോവാനുമാണ് ഇഷ്ടമെന്നും സ്‌നിഷ പറയുന്നു.

മാത്രമല്ല പ്രണയത്തെക്കുറിച്ചുള്ള അരാധകരുടെ ചോദ്യത്തിനും സ്‌നിഷ മറുപടി നല്‍കി.ലവര്‍ ഉണ്ടോ മോളെ നിനക്ക് എന്ന ചോദ്യത്തിന് അത് പറയണോ മോനെ എന്നാണ് സ്‌നിഷ മറുപടി നല്‍കിയത്. വിവാഹം രണ്ടുവര്‍ഷത്തിനു ശേഷം മാത്രമേ ഉണ്ടാകൂ എന്നും, സീരിയലിലേക്ക് എത്തുന്നതിനുമുന്‍പ് ഫാഷന്‍ ഡിസൈനിങ് ആരുന്നു ചെയ്തിരുന്നതെന്നും താരം വ്യക്തമാക്കി. ഒരുപക്ഷെ അഭിനയത്തിലേക്ക് എത്തിയില്ലെങ്കില്‍ താന്‍ ഒരു ജേര്‍ണലിസ്റ്റ് ആകാന്‍ ആയിരുന്നു ആഗ്രഹിച്ചതെന്നും സ്‌നിഷ പറഞ്ഞു.



 

Snisha chandran said about her wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക