സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിൽ സീരിയല്‍ താരം അറസ്റ്റില്‍. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പൊലീസിന്റെ കൈയ്യിൽ അകപ്പെട്ടത് വടക്കാഞ്ചേരിയിലെ 7 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ്. നിരവധി കേസുകളില്‍ ഇയാൾ പ്രതികൂടിയാണ്.
ചാവക്കാട് തിരുവത്രയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വടക്കാഞ്ചേരി തട്ടിപ്പു കേസിന്റെ അന്വേഷണത്തിനിടെ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്നു പൊലീസിന് വിവരം കിട്ടുകയും . തുടര്‍ന്ന് ഉണ്ടായ തിരച്ചിലില്‍ ആണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ടിവി സീരിയലുകളിലെയും ആല്‍ബങ്ങളിലെയും അഭിനേതാവായ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം സ്റ്റേഷനുകളില്‍ എടിഎം കവര്‍ച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ്. മംഗലാപുരത്ത് ഹൈവേയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലും വാഹനങ്ങള്‍ വാടകയ്ക്കെടുത്തു പണയം വച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങളിലും വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിയെ നിലവിൽ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.