ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്ഥിരം സീരിയലുകളിലെ കണ്ണീര്‍ കഥകളില്‍ നിന്നും സാധാരണക്കാരുടെ ജീവിതത്തെയും തമാശയേയും ഉള്‍ക്കൊണ്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വേറിട്ട അനുഭവമായി മാറുകയായിരുന്നു ഉപ്പും മുളകും. പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും സ്വന്തം വീട്ടിലെ അംഗങ്ങളെപോലെ ആവുകയായിരുന്നു മലയാളികള്‍ക്ക്. സീരിയലിലെ നായകന്‍ ബാലുവിന്റെ മകള്‍ ലച്ചുവിന്റെ വിവാഹം ആര്‍ഭാടമായി നടത്തിയത് 1000മെത്തെ എപ്പിസോഡിലായിരുന്നു. ഇതിന് ശേഷം ലച്ചുവായി എത്തുന്ന ജൂഹി സീരിയല്‍ അഭിനയം നിര്‍ത്തിയിരുന്നു. ലച്ചു സീരിയലില്‍ നിന്നും പോയതിന് പിന്നാലെ പ്രേക്ഷകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പക്ഷേ ഇനി സീരിയലിലേക്ക് ഇല്ലെന്ന് ജൂഹി ഉറപ്പിച്ച് പറഞ്ഞിരുന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉപ്പുംമുളകും ഉപ്പോള്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കയാണ്. ഷൂട്ടിങ്ങും എറണാകുളത്ത് തുടങ്ങി. സര്‍ക്കാര്‍ നിബന്ധനകളോടെയാണ് സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത്. ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയാണ് നല്‍കിയത്. എന്നാല്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ കണ്ട് പ്രേക്ഷകര്‍ തൃപ്തരല്ല. പാറുക്കുട്ടി സീരിയലില്‍ എത്താത്തതാണ് ഇതിന് കാരണം.
ബാലുവും നീലുവും, കേശുവും മുടിയനും മാത്രമാണ് പാറമട വീട്ടില്‍ ഉള്ളത്. തങ്ങളുടെ പ്രിയപ്പെട്ട പാറുക്കുട്ടിയെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശ പ്രേക്ഷകര്‍ പങ്ക് വയ്ക്കുന്നതും ഉണ്ട്. വിവിധ പോസ്റ്റുകളിലൂടെയാണ്, പാറുക്കുട്ടി എപ്പോള്‍ തിരികെ എത്തും എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുന്നത്. ഒപ്പം ലച്ചു ആയെത്തിയ ജൂഹി പരമ്പരയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ലച്ചു ഇനി പരമ്പരയിലേക്ക് മടങ്ങിവരാന്‍ സാധ്യത ഇല്ലെങ്കിലും, പാറുക്കുട്ടി തീര്‍ച്ചയായും മടങ്ങിയെത്തും.
കുഞ്ഞനുജന്‍ വന്നത് കൊണ്ടുതന്നെ അമ്മയ്ക്കും മുത്തശ്ശിക്കും പാറുവിനെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാകാം പാറു എത്താത്തത് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ മറ്റുചില പ്രേക്ഷകര്‍. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അടുത്തിടയൊണ് പാറുക്കുട്ടി ഒരു ചേച്ചിയായത്. പാറുക്കുട്ടിക്ക് ഷൂട്ടിങ്ങ് സൗകര്യത്തിന് വേണ്ടി എറണാകുളത്തേക്ക് മാറാനിരിക്കയാണ് കുടുംബം. അതുകൊണ്ട് വൈകാതെ തന്നെ സീരിയലിലേക്ക് പാറുക്കുട്ടി മടങ്ങിയെത്തും.