Latest News

മേഘ്‌നയുടെ ഡോണ്‍ അല്ല; ഇനി ഡിവൈന്റെ ഡോണ്‍; ലോക്ഡൗണില്‍ ഡോണിന് രഹസ്യവിവാഹം; ചിത്രങ്ങൾ വൈറലാകുന്നു

Malayalilife
മേഘ്‌നയുടെ ഡോണ്‍ അല്ല; ഇനി ഡിവൈന്റെ ഡോണ്‍; ലോക്ഡൗണില്‍ ഡോണിന് രഹസ്യവിവാഹം; ചിത്രങ്ങൾ വൈറലാകുന്നു

പ്രേക്ഷകരുമായി ഏറെ അടുത്തുനില്‍ക്കുന്നതിനാലാണ് ഒരോ താരവിവാഹങ്ങളും വിവാഹമോചനങ്ങളും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. അടുത്ത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃതയായി ആരാധകമനസ് കീഴടക്കിയ നടിയായിരുന്നു മേഘ്‌ന. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ അമ്പരപ്പിക്കുകയായിരുന്നു. പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഡോണ്‍ പുനര്‍വിവാഹിതനാകുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് മേഘ്‌നയുടെ വിവാഹമോചനം നേടിയത് ആരാധകരിലേക്ക് എത്തിയത്. ഇപ്പോള്‍ ഡോണ്‍ വിവാഹിതനായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്മീഡിയയില്‍ പ്രചരിക്കുകയാണ്.

തൃശൂരിലെ കുട്ടനെല്ലൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഡോണ്‍ ടോണി പുനര്‍വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ചത് ഏറെ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മേഘ്‌ന ഡിവോഴ്‌സ് നേടിയ കാര്യം എല്ലാവരും അറിഞ്ഞത്. ഇന്ന് ഡോണ്‍ പുനര്‍വിവാഹിതനായിരിക്കയാണ്. 33 കാരനായ ഡോണ്‍ ടോണിയ്ക്ക് 24 കാരിയായ ഡിവൈന്‍ ക്ലാര ചാക്കോയോണ് വധു. ഡിവൈന്റെ ആദ്യ വിവാഹമാണ് ഇത്. 2017ലായിരുന്നു അമൃതയുടെയും ഡോണിന്റെയും വിവാഹം നടന്നത്.  അച്ചാര കല്യാണം മുതല്‍ വിവാഹം വരെ നീണ്ടുനിന്ന ഒരു ഉത്സവമാമാങ്കം പോലെയാണ് ഇവരുടെ വിവാഹം നടന്നത് എന്നതിനാല്‍ തന്നെ കല്യാണം ഏറെ ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ഇന്ന് തൃശൂരില്‍ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ വച്ചാണ് ഡോണ്‍ പുനര്‍ വിവാഹിതനായത്. കോട്ടയം സ്വദേശിനിയാണ് ഡിവൈന്‍ ക്ലാര. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതിനാല്‍ തന്നെ വിവാഹം അധികം ആരും അറിഞ്ഞിരുന്നില്ല. എന്താലായും ഡോണിന്റെ വിവാഹം കഴിഞ്ഞതോടെ  മേഘ്‌ന വിവാഹം ചെയ്യുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇവരുടെ വിവാഹമോചനത്തെ പറ്റി നേരത്തെ പലരും പ്രതികരിച്ചിരുന്നു. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു എന്നാണ് ഡോണ്‍ വിവാഹമോചനത്തെപറ്റി പറഞ്ഞത്. 2018 മുതല്‍ തന്നെ പിരിഞ്ഞു താമസിക്കുകയാണ് അതിനു ശേഷമാണ് പിരിയുന്നതെന്നും ഡോണ്‍ വ്യക്തമാക്കിയിരുന്നു.മേഘ്‌ന അഡ്‌ജെസ്റ്റ് ചെയ്യാത്തതാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമെന്ന് നേരത്തെ നടി ജീജ പ്രതികരിച്ചിരുന്നു.

Read more topics: # Meghna ex husband don married
Meghna ex husband don married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക