സീരിയലുകളില്‍ കൂട്ട ആളു മാറ്റം; പ്രിയപ്പെട്ടവളിലെ ഉമ ഇനി വരില്ല; മൗനരാഗത്തിനും കുടുംബവിളക്കിനും സംഭവിച്ചത്

Malayalilife
സീരിയലുകളില്‍ കൂട്ട ആളു മാറ്റം; പ്രിയപ്പെട്ടവളിലെ ഉമ ഇനി വരില്ല; മൗനരാഗത്തിനും കുടുംബവിളക്കിനും സംഭവിച്ചത്

മിനിസ്‌ക്രീനിലേക്ക് വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി എത്തിയ അഭിനേത്രിയാണ് അവന്തിക മോഹന്‍. ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായിട്ടാണ് അവന്തിക മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം പിടിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പരമ്പരയും നന്ദിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടെയാണ് അവന്തിക സീരിയലില്‍ നിന്നും പിന്മാറിയത്. ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു താരം പിന്‍മാറിയത്. പിന്നീട് മഴവില്ലിലെ തന്നെ പ്രിയപ്പെട്ടവള്‍ എന്ന സീരിയലിലൂടെ അവന്തിക അഭിനയരംഗത്തേക്ക് തിരികേ എത്തിയത്. ആത്മസഖിയില്‍ അവന്തികയുടെ നായകനായിരുന്ന റെയ്ജന്‍ തന്നെയാണ് പ്രിയപ്പെട്ടവളിലും അവന്തികയ്ക്ക് നായകനായത്. ഉമ എന്ന സീരിയലിലെ കഥാപാത്രത്തെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മോഡലിങ്ങിലൂടെ അഭിനയരംഗത്ത് എത്തിയ അവന്തിക പഞ്ചാബ് സ്വദേശിയായ അനില്‍കുമാറിനെയാണ് വിവാഹം ചെയ്തത്. 2017ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞു ജനിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ കുഞ്ഞിനൊപ്പം ആഘോഷിക്കുന്ന തിരക്കിലായിരുന്നു അവന്തിക. എന്നാലിപ്പോള്‍ താരം സീരിയലില്‍ നിന്നും പിന്‍മാറിയെന്ന വാര്‍ത്തയാണ് എത്തുന്നത്. അവന്തിക തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കിട്ടത്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പ്രിയപ്പെട്ടവള്‍ എപിസോഡില്‍ ഉമയ്ക്ക് പകം മറ്റൊരു നടിയാണ് എത്തിയത്. ഇതോടെയാണ് ആരാധകര്‍ അവന്തികയ്ക്ക് എന്തുപറ്റിയെന്ന് ചോദിച്ച് രംഗത്തെത്തിയത്. അവന്തിക തന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എത്തിയിരിക്കയാണ്്. കോവിഡ് കാരണമാണ് സീരിയല്‍ വിട്ടതെന്ന് താരം വെളിപ്പെടുത്തുന്നു. നിരവധി ആരാധകരുടെ ചോദ്യങ്ങള്‍ സ്‌ക്രീന്‍ ഷോട്ടായി പോസ്റ്റ് ചെയ്താണ് അവന്തിക രംഗത്തെത്തിയത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ഇപ്പോഴത്തെ കൊറോണയുടെയും ലോക്ഡൗണിന്റെയും സാഹചര്യത്തില്‍ യാത്ര റിസ്‌ക് നിറഞ്ഞതാണ് എന്നുമാണ് താരം പറയുന്നത്. പഞ്ചാബിലാണ് താരം കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം താമസിക്കുന്നത്. കുഞ്ഞുണ്ടായതിനാല്‍ തന്നെയാകും അവന്തികയുടെ ഈ തീരുമാനം എന്ന് റിപ്പോര്‍ട്ടെത്തുന്നു. അതേസമയം പല സീരിയലുകളില്‍ ആളുകള്‍ മാറിയിരിക്കയാണ്. പൗര്‍ണമി തിങ്കളില്‍ ശ്വേതയായി ഇന്നലെ എത്തിയത് മറ്റൊരു നടിയാണ്.

അതേസമയം പല സീരിയലുകളില്‍ നിന്നും പല താരങ്ങളും കൊറോണ കാരണം മാറിനില്‍ക്കുകയാണ്. കുടുംബവിളക്ക് മൗനരാഗം സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ജൂണ്‍ 1 മുതല്‍ സീരിയലുകളില്‍ തിരിച്ചെത്തിയെങ്കിലും ഈ രണ്ട് സീരിയലുകളും സംപ്രേക്ഷണം തുടങ്ങിയിരുന്നില്ല. താരങ്ങളെത്താത്തതായിരുന്നു കാരണം. ജൂണ്‍ 15 മുതല്‍ ഈ സീരിയലുകളും സംപ്രേക്ഷണം ആരംഭിക്കുകയാണ്. അതേസമയം താരങ്ങളില്ലാത്തത് കൊണ്ട് തന്നെ പല സീരിയലുകളുടെയും കഥാഗതി തന്നെ മാറിയിരിക്കയാണ്.

Read more topics: # Mass change in serials fames
Mass change in serials fames

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES