Latest News

മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ നവതിയാഘോഷം; മധു മൊഴി ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ഞായറാഴ്ച്ച

Malayalilife
topbanner
 മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ നവതിയാഘോഷം; മധു മൊഴി ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ഞായറാഴ്ച്ച

ടന്‍ , നിര്‍മ്മാതാവ് , സംവിധായകന്‍ തുടങ്ങി മലയാളസിനിമയില്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ട മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാന്‍ഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഇവന്റ് ' മധു മൊഴി ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
 
മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളില്‍ നിന്നുള്ള പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള സംഗീതവിരുന്നുമായി  പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. മോഹന്‍ലാല്‍ , ബിജു മേനോന്‍ , ഇന്ദ്രജിത് , സിദ്ദിഖ് , കെ എസ് ചിത്ര , എം ജി ശ്രീകുമാര്‍ , മധു ബാലകൃഷ്ണന്‍ , നജിം അര്‍ഷാദ് , അഫ്‌സല്‍ , രാജലക്ഷ്മി , ഗായത്രി , കൃഷ്ണപ്രഭ തുടങ്ങി നിരവധിപേര്‍ ഈ സംഗീതവിരുന്നില്‍ അണിനിരന്നു.
 
കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍ , ഷാജി എന്‍ കരുണ്‍ , പ്രിയദര്‍ശന്‍ , സത്യന്‍ അന്തിക്കാട് , ജനാര്‍ദ്ദനന്‍ , ദിലീപ് , മണിയന്‍ പിള്ള  രാജു ,  മേനക , അംബിക , ജലജ , രാഘവന്‍ ,   സുധീര്‍ കരമന ,  ഇടവേള ബാബു ,  സീമ , ശ്രീലത നമ്പൂതിരി , സാഗ അപ്പച്ചന്‍ തുടങ്ങി സിനിമ സാംസ്‌കാരികമേഖലയിലെ ഒട്ടേറെ  പ്രമുഖര്‍ പങ്കെടുത്തു.
 
ഏഷ്യാനെറ്റില്‍ ' മധു മൊഴി ' ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 11 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

Read more topics: # മധു
Malayalam Actor Madhu Birthday Special

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES