Latest News

കുടുംബശ്രീ ശാരദ പരമ്പരയുടെ പ്രമോ വീഡിയോകള്‍ക്ക് താഴെ രൂക്ഷ പ്രതികരണവുമായി പ്രേക്ഷകര്‍; ഇതൊന്ന് നിര്‍ത്തി തരാമോയെന്ന് പ്രേക്ഷകര്‍

Malayalilife
 കുടുംബശ്രീ ശാരദ പരമ്പരയുടെ പ്രമോ വീഡിയോകള്‍ക്ക് താഴെ രൂക്ഷ പ്രതികരണവുമായി പ്രേക്ഷകര്‍; ഇതൊന്ന് നിര്‍ത്തി തരാമോയെന്ന് പ്രേക്ഷകര്‍

ഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബശ്രീ ശാരദ. ശാരദയുടേയും അവരുടെ മൂന്നു പെണ്‍മക്കളായ ശാരിക, ശാലിനി, ശ്യാമ എന്നിവരുടേയും കഥ പറയുന്ന പരമ്പര തുടക്കത്തില്‍ മികച്ച റേറ്റിംഗ് നേടിയിരുന്ന പരമ്പരയാണ്. എന്നാലിപ്പോള്‍ കഥയുടെ രണ്ടാം ഭാഗം ആരംഭിച്ചതിനു പിന്നാലെ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ പ്രേക്ഷകരെ വെറും മണ്ടന്മാരാക്കുന്ന രീതിയിലേക്ക് പരമ്പര മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാനല്‍ പുറത്തു വിടുന്ന പ്രമോ വീഡിയോകള്‍ക്ക് താഴെ മുഴുവന്‍ മറ്റൊരു പരമ്പരയ്ക്കും ഇല്ലാത്ത വിധം രൂക്ഷമായ പ്രതികരണവുമായി ആരാധകര്‍ എത്തിയിരിക്കുന്നത്. പിരിവിട്ട് കാശ് തരാം ഇതൊന്നു നിര്‍ത്തി തരാമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് കാഴ്ചക്കാര്‍ ചോദിക്കുന്നത്.

പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതില്‍ കലക്ടറായ ശാലിനിയും ഭര്‍ത്താവ് വിഷ്ണുവും വേര്‍പിരിഞ്ഞു കഴിയുകയാണ്. വിഷ്ണു ശാലിനി എവിടെയാണെന്നറിയാതെ എല്ലായിടങ്ങളിലും തേടുകയാണ്. എന്നാല്‍ ഒരു ജില്ലയിലെ കലക്ടറായിട്ടും നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമായിരുന്നിട്ടും സ്വന്തം ഭാര്യയെ വിഷ്ണുവിന് മാത്രം കാണാനും തിരിച്ചറിയാനും മറ്റുന്നില്ല എന്ന ശുദ്ധ പൊട്ടത്തരമാണ് ഞങ്ങളെ വിഡ്ഡികളാക്കികൊണ്ട് പരമ്പരയില്‍ കാണിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതുപോലെ തന്നെയാണ് പരമ്പരയിലെ ഓരോ സീനുകളും. ചാനല്‍ പുറത്തു വിടുന്ന ഓരോ പ്രമോകള്‍ക്കു താഴെയും പരമ്പരയ്ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന പ്രേക്ഷകരുടെ കമന്റുകള്‍ കാണാം.

പരമ്പരയുടെ ഗൂഗിള്‍ റിവ്യൂവിലടക്കം പ്രേക്ഷകര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. പരമ്പരയുടെ ഡയറക്ടറേയും തിരക്കഥാകൃത്തിനേയും വരെ മെന്‍ഷന്‍ ചെയ്തുകൊണ്ട് പ്രക്ഷേകരെ പൊട്ടന്മാരാക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ കഥയുമായി എത്തിയ പരമ്പരയ്ക്ക് തുടക്കത്തില്‍ മികച്ച റേറ്റിംഗാണ് ഉണ്ടായിരുന്നത്. ശാരദ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി കഥ പറയുന്നുവെങ്കിലും സമാന്തരമായി പ്രണയവും പകയും അതിജീവനവുമൊക്കെയായി പതിവു സീരിയല്‍ ശൈലികളെ പാടെ മറന്നൊരു രീതിയായിരുന്നു സ്വീകരിച്ചത്. ഹിറ്റ് നായിക ശ്രീലക്ഷ്മിയാണ് ശാരദ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അഭിനയമികവിനാല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ്. സീരിയലിലെ നായിക ശാലിനിയായി എത്തുന്നത് സീ കേരളത്തിലെ ''സത്യ എന്ന പെണ്‍കുട്ടി'' യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മെര്‍ഷീന നീനുവാണ്. ഹിറ്റ് സീരിയല്‍ ചെമ്പരത്തിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രബിന്‍ ആണ് നായകനായ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാരികയായി നടി ദേവികയും ശ്യാമയായി ശ്രീലക്ഷ്മിയുമാണ് വേഷമിടുന്നത്. മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഒട്ടേറെ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ച ഡോ.എസ് ജനാര്‍ദ്ദനനാണ് ഇതിന്റെ സംവിധായകന്‍.

Kudumbashree Sharada TV Serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES