Latest News

ഞാൻ ആണ് നിന്റെ അമ്മയാണ്; എന്നിട്ടും അവൻ മറുപടി അയക്കാൻ ഒന്നും പോയില്ല; മകനെ കുറിച്ച് പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Malayalilife
ഞാൻ ആണ് നിന്റെ അമ്മയാണ്; എന്നിട്ടും അവൻ മറുപടി അയക്കാൻ ഒന്നും പോയില്ല; മകനെ കുറിച്ച് പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

ലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യ ലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബ് ചെയ്യുമ്പോള്‍ തങ്ങള്‍ സ്ഥിരമായി ഡബ്ബ് ചെയ്യുന്ന നടിമാരുടെ കഴിവും ദൗര്‍ബ്ബല്യവും തിരിച്ചറിയാന്‍ ഡബ്ബിങ് ആര്‍ട്ടിസറ്റുകള്‍ക്ക് സാധിക്കും. ബിഗ് ബോസ് സീസൺ 3യിലെ മത്സരത്തി കൂടിയാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ. അതെ സമയം മൂത്ത മകനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മൂത്ത മകനെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ, ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ മൂത്തയാള് അവിടെ ഇല്ലായിരുന്നു. ഇളയ ആള് ഉണ്ടായിരുന്നു. അവർ എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടു. ഞാൻ ഇങ്ങോട്ട് പൊന്നു. മൂത്തയാളോട് ഞാൻ ഇങ്ങോട്ട് പോരുക എന്നൊന്നും പറഞ്ഞില്ല. എങ്കിലും ബിഗ് ബോസിൽ നിന്നും എന്നെ കോണ്ടാക്റ്റ് ചെയ്തു. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറെ ദിവസം മുൻപേ പറഞ്ഞിരുന്നു.

ഞാൻ ഇവിടെ വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോൾ മൂത്തയാൾ തിരുവനന്തപുരം എത്തി. അമ്മ എവിടെ എന്ന് അവൻ ചോദിച്ചും ഇല്ല എന്ന് തോനുന്നു. അമ്മ എവിടെ വീട്ടിൽ കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു അവൻ എന്നെ വിളിച്ചതും ഇല്ല.ഞാൻ അങ്ങോട്ട് വിളിക്കാനും പോയില്ല. കുറെ ദിവസം ഏതാണ്ട് ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ഒരു മെസേജ് അയച്ചു. ഞാൻ ആണ് നിന്റെ അമ്മയാണ് എന്ന് മെസേജ് അയച്ചു.

എന്നിട്ടും അവൻ മറുപടി അയക്കാൻ ഒന്നും പോയില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നു നാളെ വിളിക്കാം എന്ന്. അതും കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് എന്നെ അവൻ വിളിക്കുന്നത്. അതിന്റെ ഇടയിൽ ഞാനും വിളിക്കാൻ പോയില്ല. ഷോയെപ്പറ്റിയോ ഒന്നും സംസാരിച്ചില്ല, അല്ലാതുള്ള സംസാരം ആണ് നടന്നത്. ഞാനും അങ്ങോട്ട് ഒന്നും സംസാരിക്കാൻ പോയില്ല.

എല്ലാം കഴിഞ്ഞു ഷോയിലേക്ക് പുറപ്പെടാൻ നേരം ഇളയമകനും ഭാര്യയും വിളിക്കുന്നു. ഞാൻ ഡ്രസ്സ് ഇട്ടത് എങ്ങിനെ എന്നൊക്കെ അറിയാൻ അവർ വീഡിയോകോളും ചെയ്തിരുന്നു. എന്നിട്ടും മറ്റേയാള് വിളിക്കുന്നെ ഒന്നും ഇല്ല. അവസാനം ഒരു മെസേജ് ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. ഞാൻ അതെ എന്നുപറഞ്ഞു . എന്നാൽ ഒരു ആൾ ദി ബെസ്റ്റോ ഒന്നും ഇല്ല.

Dubbing artist Bhagya lekshmi words about her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക