Latest News

മഞ്ജു വാര്യര്‍ ഒരു സെക്‌സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം ഒരു അന്വേഷിക്കുക;സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്;  അറസ്റ്റിലാവുകയോ നിശബ്ദനാവുകയോ ചെയ്താല്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയം നിലച്ചുപോകാതെ നോക്കണം എന്നും കുറിപ്പ് 

Malayalilife
മഞ്ജു വാര്യര്‍ ഒരു സെക്‌സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം ഒരു അന്വേഷിക്കുക;സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്;  അറസ്റ്റിലാവുകയോ നിശബ്ദനാവുകയോ ചെയ്താല്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയം നിലച്ചുപോകാതെ നോക്കണം എന്നും കുറിപ്പ് 

നടി മഞ്ജു വാര്യര്‍ കരുതല്‍ തടങ്കലിലാണെന്ന വിചിത്രമായ വാദങ്ങള്‍ തുടരെ ഉന്നയിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ നിരവധി കുറിപ്പുകളാണ് നാളുകളായി പങ്ക് വക്കുന്നത്.സനല്‍ കുമാര്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് മഞ്ജുവിനെക്കുറിച്ച് പല വാദങ്ങളുമായി സനല്‍കുമാര്‍ രം?ഗത്ത് വരാന്‍ തുടങ്ങിയത്. നേരത്തെ ഇയാള്‍ക്കെതിരെ മഞ്ജു പരാതി നല്‍കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോളിതാ താന്‍ ആരോപിക്കുന്ന വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയിരിക്കുകയാണ് സംവിധായകന്‍.ഇക്കാര്യം അദ്ദേഹം ഫെയ്‌സബുക്കിലൂടെ പങ്ക് വച്ചു.

വര്‍ഷങ്ങളായി ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. 

എന്റെ ആവശ്യങ്ങള്‍ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിക്കുന്നതുമാണ്. 
എന്റെ ആവശ്യങ്ങള്‍ ചുവടെ പറയുന്നവയാണ്.
1. മഞ്ജു വാര്യര്‍ ഒരു സെക്‌സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക. 
2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരില്‍ ഉണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.
3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുക, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സെക്‌സ് റാക്കറ്റിനെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുക. 
താങ്കളുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ 
സനല്‍ കുമാര്‍ ശശിധരന്‍ See less

sanal kumar sasidharan strike

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES