Latest News

മകള്‍ക്ക് അമ്മയെ വേണ്ട അച്ഛനെ മതി; മദ്യപിക്കുന്ന ശീലമുണ്ട്; അവളുടെ മൗനം ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം:ഭാഗ്യലക്ഷ്മി

Malayalilife
 മകള്‍ക്ക് അമ്മയെ വേണ്ട അച്ഛനെ മതി; മദ്യപിക്കുന്ന ശീലമുണ്ട്; അവളുടെ മൗനം ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം:ഭാഗ്യലക്ഷ്മി

ലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. മഞ്ജു മദ്യപിക്കുമെന്ന തരത്തില്‍ മൊഴി നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ്  ദിലീപിന്റെ സഹോദരനായഅനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ഓഡിയോ പുറത്ത് വന്നത്. ഈ വിഷയത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയമാകുന്നത്. മഞ്ജു മൗനം പാലിക്കുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

മഞ്ജുവിന്റെ പൊതുവെയുള്ള രീതി അങ്ങനെയാണ്. ഞാന്‍ ആ വീട്ടില്‍ ജീവിക്കുമ്പോഴും അധികം അങ്ങനെ സംസാരിക്കൊറൊന്നുമില്ലായിരുന്നു എന്ന് മഞ്ജു പറയുമായിരുന്നു. നമ്മളിപ്പോള്‍ മഞ്ജുവിനോട് 10 വാക്ക് സംസാരിച്ചാല്‍, ഇല്ല, അതെ അങ്ങനെയായിരിക്കും മറുപടി. പല തരത്തില്‍ മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും അവരുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചോ അകലാനുണ്ടായ കാരണത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. പബ്ലിക്കായി അവര്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സൗഹൃദ സംഭാഷണത്തിനിടയില്‍ ചില കാര്യങ്ങള്‍ നമ്മളോട് പറയുമെന്നല്ലാതെ അവര്‍ ആരോടും അതേക്കുറിച്ച് പറയില്ല. അവരുടെ ബേസിക് നേച്ചര്‍ അതാണ്. അത് അവര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. അനാവശ്യമായ വാക്കുകള്‍ പുറത്ത് വിടാറില്ല അവര്‍. ഒരു സാധാരണ ഇന്റര്‍വ്യൂ പോലും അതിജീവിതയില്‍ നിന്നും കിട്ടില്ല, അതവരുടെ ഡിഗ്‌നിറ്റിയാണ്.

ചോദിക്കുന്നതിനെല്ലാം മറുപടി പറയുന്ന പ്രകൃതമല്ല അവരുടേത്. മഞ്ജു വാര്യരെയും അതിജീവിതയേയും പോലുള്ളവര്‍ ഒരു അഭിമുഖം കൊടുത്താല്‍ അതിനെ എത്രത്തോളം മോശമായി കൊടുത്ത് അവരെ അപമാനിക്കാമോ അതാണ് മാധ്യമങ്ങള്‍ ചെയ്യുക. ഇവര്‍ക്ക് വായടച്ച് വല്ലയിടത്തും ഇരുന്നൂടെ എന്ന് കേള്‍ക്കുന്നവര്‍ക്ക് പോലും തോന്നിപ്പിക്കുന്ന തരത്തിലായിരിക്കും അത്. മഞ്ജു വാര്യരുടെ നിശബ്ദതയ്ക്ക് കിട്ടുന്നൊരു റെസ്പകെടുണ്ട്. എനിക്കും അക്കാര്യത്തില്‍ അവരോട് ബഹുമാനമുണ്ട്.

ഒന്നും പറയാതെ ഇറങ്ങിപ്പോയി എന്ന തരത്തില്‍ പറയുന്നത് കേട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പറഞ്ഞാണ് ഇറങ്ങിയത്. മകള്‍ക്ക് അമ്മയെ വേണ്ട അച്ഛനെ മതി, ധിക്കരിച്ച് വീട്ടില്‍ നിന്നിറങ്ങിപ്പോയി, മദ്യപിക്കുന്ന ശീലമുണ്ട്, പണത്തിനോടുള്ള ആര്‍ത്തി കാരണമാണ് ഡാന്‍സ് ചെയ്തത്, ദിലീപ് വേണ്ടെന്ന് പറഞ്ഞിട്ടും പോയി അങ്ങനെ കുറേയേറെ കാര്യങ്ങളാണ് മഞ്ജുവുമായി ചേര്‍ത്ത് പ്രചരിപ്പിച്ചത്. ഹൗ ഓള്‍ഡ് ആര്‍യൂ സമയത്ത് അഭിനയിക്കരുതെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. നേരിട്ടായിരുന്നില്ല പറഞ്ഞതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ആദ്യത്തെ സിനിമ മാത്രമല്ല ഇപ്പോഴും പല സംവിധായകരേയും നടന്‍മാരോടും പറയുന്നുണ്ട് അവര്‍. തമിഴിലുള്ളവരോടും പറഞ്ഞിരുന്നു. ഇതൊക്കെ നമ്മള്‍ അറിഞ്ഞിട്ടും പ്രതികരിക്കാതെ ഇരുന്നതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞത്.

അവള്‍ക്ക് ശബ്ദമില്ലാഞ്ഞിട്ടല്ല, അവളുടെ മൗനം ചിലരെങ്കിലും തെറ്റിദ്ധരിക്കുമെന്നുള്ളതിനാലാണ് നമ്മള്‍ സംസാരിക്കുന്നത്. നമ്മളെപ്പോലുള്ളവര്‍ പേഴ്സണലായി ഇരുന്ന് ഇതൊക്കെ സംസാരിച്ചതാണ്. വേണ്ട ചേച്ചി ഒന്നും പറയേണ്ടെന്ന് നേരത്തെ മഞ്ജു പറഞ്ഞിരുന്നു. കുറച്ച് കാര്യങ്ങള്‍ ഞാന്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞോളൂ, ചേച്ചിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ, ചേച്ചി എന്നെ കുറ്റം പറഞ്ഞാലും ഞാന്‍ ഒന്നും പറയില്ലെന്നും മഞ്ജു എന്നോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

Dubbing artist bhagya lekshmi words about actress manju warrier silent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക