ബിഗ് ബോസ് മലയാളം സീസണ്‍ 2 പ്രക്ഷക പിന്തുണയോടെ മുന്നേറുമ്പോള്‍ ഫിനാലെയെന്ന ലക്ഷ്യവുമായി കടുത്ത പോരാട്ടത്തിലാണ് മല്‍സരാര്‍ത്ഥികള്‍. ഏവരും തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതിനായുളള ശ്രമവും തുടരുകയാണ് . ഇത്തവണ ബിഗ് ബോസ് നല്‍കികൊണ്ടിരിക്കുന്നത് ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിക്കേണ്ടുന്ന ഗെയിമുകളാണ്.
മത്സരാര്‍ത്ഥികള്‍ പരമാവധി പോയിന്റെുകള്‍ നോടാനായുളള ശ്രമത്തിലാണ് . കടുത്ത മത്സരം നടക്കവേയാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനായി യോഗ്യത നേടിയിരുന്നത് സുജോ മാത്യു, അമൃത-അഭിരാമി , ഫുക്രു എന്നിവരായിരുന്നു. എന്നാല്‍ ഇവരില്‍ ആരാകും ക്യാപ്റ്റനായി വരുക എന്ന കാര്യത്തില്‍ അക്ഷമയോടെയുളള കാത്തിരിപ്പിലാണ് ഏവരും. തെര്‍മോക്കോള്‍ കഷണങ്ങള്‍ ഗ്ലൗസ് ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് നിറയ്ക്കുകയെന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് ഇവര്‍ക്കായി നല്‍കിയിരുന്നത്.
വാശിയേറിയ പോരാട്ടമായിരുന്നു സുജോയും ഫുക്രുവും അമൃതയും അഭിരാമിയും തമ്മില്‍ ഉണ്ടായിരുന്നത്. ഫുക്രുവിന് പോത്സാഹനവുമായി ആര്യ, വീണ, ജസ്ല, സൂരജ് എന്നിവര്‍ എത്തിയപ്പോള്‍ അമൃത-അഭിരാമിയെ പോത്സാഹിപ്പിക്കുന്നതിനായി രജിത്തും രഘുവും സുജോയേയും എത്തിയിരുന്നു. ആദ്യം പാത്രം നിറച്ചിരുന്നത് ഫുക്രുവായിരുന്നു. എന്നാല്‍ നിലവിലെ ക്യാപ്റ്റനായ പാഷാണം ഷാജിയാണ് ആരാണ് വിജയിയെന്ന് പ്രഖ്യാപിച്ചിരുന്നത്. ഫുക്രു ക്യാപ്റ്റനായതോടെ താരത്തെ അഭിനന്ദിച്ച് മത്സരാര്‍ത്ഥികളെല്ലാം എത്തി.
അതേസമയം ഫുക്രുവിന് അടുത്തയാഴ്ചത്തെ എലിമിനേഷന്‍ നോമിനേഷനില്‍ നിന്നും മോചനം നേടിയ സന്തോഷവും പ്രകടമായിരുന്നു. മറ്റുള്ളവരോട് താന്‍ എന്തിന് വേണ്ടിയാണ് ജയിച്ചതെന്ന് അറിയുമോയെന്നും ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ ഫുക്രു എത്തുമെന്ന് അലക്സാന്‍ഡ്ര വ്യക്തമാക്കിയപ്പോള്‍ ഇതാണോ ക്വാളിറ്റിയെന്നായിരുന്നു അവന്‍ ചോദിച്ചത്.താന്‍ ജയിച്ചതിന്റെ കാരണമായി ഇതാണ് ക്വാളിറ്റി, എന്നായിരുന്നു ഫുക്രു പറഞ്ഞിരിക്കുന്നത്.