ബിഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരം ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക് അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ്താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപല്‍ ഇതിനോടകം തന്നെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും ബിഗ് ബോസിലൂടെ തുറന്ന് പറയുകയാണ് താരം.
12ാം വയസ്സിലാണ് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപെടുന്നത്. നട്ടെൽ അലിഞ്ഞ് പോകുന്ന അസുഖമായിരുന്നു. ഇത് മൂന്ന് വാർഷം ഉണ്ടായിരുന്നു. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്നു. കൂടാതെ ക്യാൻസറിൽ നിന്നുളള മടങ്ങി വരവ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ കൂട്ടിച്ചേർത്തു.
താൻ റിയൽ ആണ് , റീല് ആകാൻ അറിയില്ലെന്നും താരം പറഞ്ഞു. എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാമെന്നും ഡിംപൽ പ്രേക്ഷകരോടായി വ്യക്തമാക്കിയിരിക്കുകയാണ്. ഡിംപൽ ബിഗ് ബോസ് ഹൗസിൽ രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് എത്തിയത്.