വിക്രമാദിത്യനും വേതാളവും.. അഥവാ.. വിക്രമും വേദയും.. ഏഷ്യാനെറ്റിലെ പവിത്രം എന്ന പുത്തന്‍ സീരിയലിലെ നായികാ നായകന്മാരുടെ ചുരുക്കപ്പേരാണത്. തുടങ്ങിയിട്ട് ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കിലും അതിവേഗമാണ് ഈ സീരിയല്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്. പ്രേത്യേകിച്ചും സീരിയലിലെ നായിക സുരഭി സന്തോഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ സുരഭി ചില്ലറക്കാരിയല്ല. പത്തു മാസം മുമ്പായിരുന്നു നടിയുടെ വിവാഹം. അത്യാഢംബര ആഘോഷമാക്കി അച്ഛനും അമ്മയും നടത്തിയ മകളുടെ വിവാഹം അന്ന് അധികം ശ്രദ്ധ നേടിയില്ലെങ്കിലും ഇന്ന് ലക്ഷക്കണക്കിന് പേരാണ് പവിത്രത്തിലെ വേദമോളുടെ യഥാര്‍ത്ഥ കല്യാണവും ജീവിതവും കാണാന്‍ തിരഞ്ഞുപിടിച്ച് യൂട്യുബിലെത്തുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് സുരഭി സന്തോഷ് എന്ന ഈ 32കാരി. ഇന്ത്യന്‍ ആര്‍മിയില്‍ കേണലായിരുന്ന സന്തോഷ് കുമാറിന്റെയും സിന്ധുവിന്റെയും ഏക മകള്‍. സുരഭിയ്ക്ക് ഒരു ചേട്ടനാണ് ഉള്ളത്. അച്ഛന്‍ പട്ടാളത്തിലായിരുന്നതിനാല്‍ തന്നെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായിരുന്നു സുരഭിയുടെ പഠനം. എങ്കിലും ബിഎ പഠനം കഴിഞ്ഞ് നിയമത്തില്‍ ബിരുദം നേടിയ സുരഭി ഭരതനാട്യം നര്‍ത്തകിയും വീണ മനോഹരമായി തന്നെ വായിക്കുകയും ചെയ്യും. മലയാളി ആണെങ്കിലും ബാംഗ്ലൂരിലാണ് കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ സുരഭിയും താമസിക്കുന്നത് അവിടെയാണ്. കന്നഡയിലെ ദുഷ്ടാ എന്ന സിനിമയിലാണ് സുരഭി ആദ്യം എത്തിയത്.
ഇതിനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ മലയാളത്തില്‍ സുരഭി തന്റെ സാന്നിധ്യം അറിയിക്കുന്നത്. 2018 മുതല്‍ 2022 വരെ സുരഭി തുടര്‍ച്ചയായി മലയാളത്തില്‍ സിനിമകള്‍ ചെയ്തിരുന്നു. 2022 ലെ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം മറ്റൊന്നിലും സുരഭി അഭിനയിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് വീട്ടുകാര്‍ വിവാഹാലോചനയുമായി മുന്നോട്ടു പോയത്. അങ്ങനെയാണ് പയ്യന്നൂര്‍ സ്വദേശിയും ബോളിവുഡ് സിനിമയിലെ പിന്നണി ഗായകനുമായ പ്രണവ് ചന്ദ്രന്റെ ആലോചന വീട്ടുകാരിലേക്ക് എത്തുന്നത്. അങ്ങനെ വീട്ടുകാര്‍ വിവാഹം തീരുമാനിച്ചുറപ്പിക്കുകയും, അതിനു ശേഷം പ്രണയം ആരംഭിക്കുകയും ചെയ്തവരാണ് സുരഭിയും പ്രണവും. ഇക്കാര്യം സുരഭിയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോയിലാണ് പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു വിവാഹം. അമ്മയ്ക്ക് ഏറ്റവും വിശ്വാസമുള്ള ദേവീ ക്ഷേത്രത്തില്‍ വച്ചാണ് സുരഭിയുടെ വിവാഹം നടന്നത്. രണ്ട് ദേവിമാരാണത്രെ അവിടെ. മകളുടെ കല്യാണം അവിടെ നിന്ന് തന്നെ വേണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ് സുരഭിയുടെ ഭര്‍ത്താവ് പ്രണവ്. ഏതാനും ശ്രദ്ധേയ ഗാനങ്ങള്‍ ഇദ്ദേഹം പാടിയിട്ടുണ്ട്. വിവാഹത്തിന് ശേഷം കലാപരമായ തന്റെ ആഗ്രഹങ്ങള്‍ മാറ്റി നിര്‍ത്തേണ്ടി വരുമോ എന്ന് സുരഭി ഭയന്നിരുന്നു. പക്ഷേ സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രണവിനെ കിട്ടിയതിലൂടെയാണ് പവിത്രം എന്ന മികച്ച സീരിയലിലെ വേദയായി സുരഭി എത്തിയത്.
തുടങ്ങി ആഴ്ചകള്‍ക്കകം തന്നെ മികച്ച സ്വീകരണം ലഭിയ്ക്കുന്ന സീരിയലാണ് പവിത്രം. വിക്രമിന്റെയും വേദയുടെയും വഴക്കും പ്രണയവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും വളരെ നാച്വറലാണ്, വച്ചു കെട്ടലുകളും ഷോ ഓഫും ഇല്ലാത്ത ജീവിത്തിന്റെ നേര്‍ക്കാഴ്ച, അതാണ് ഈ സീരിയലിന്റെ പ്രത്യേകത എന്ന് ആരാധകര്‍ പറയുന്നു. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകണം എന്നാണ് പ്രമോ വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റ്.