വിമര്‍ശനങ്ങളില്‍ തുടങ്ങിയ ബന്ധം; എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി ഓട്ടോഗ്രാഫിലെ ശ്രീക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
വിമര്‍ശനങ്ങളില്‍ തുടങ്ങിയ ബന്ധം; എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി ഓട്ടോഗ്രാഫിലെ ശ്രീക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള  മിനി സ്ക്രീൻ പ്രേഷകർക്ക് ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ  സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയ ജീവിതത്തിന് വിട നൽകിയിരിക്കുകയാണ് ശ്രീക്കുട്ടി. ഭർത്താവിനൊപ്പം തന്നെ  വിവാഹ വാർഷികം ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്  ശ്രീക്കുട്ടി. ഭർത്താവിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിലൂടെ  പങ്കുവച്ചിരിക്കുകയാണ്.

നിങ്ങളുടെ ഭാര്യ ആയതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓരോ വർഷവും ഞാൻ മനസ്സിലാക്കുകയാണ്. എന്റെ ദൈവമേ, ഒന്നായിട്ട് എട്ടുവർഷം. എന്നുമാണ് ഭർത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശ്രീക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‌താരദമ്പതിമാർക്ക് ആശംസകൾ അറിയിച്ച് കൊണ്ട് സീരിയൽ രംഗത്തുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം  തന്നെ എത്തുകയും ചെയ്തിരുന്നു.

ശ്രീക്കുട്ടി ക്യാമറാമാൻ മനോജ് കുമാറുമായി എട്ടുവർഷം മുൻപാണ്  വിവാഹിതയാകുന്നത്. ഇത്തവണത്തെ  വിവാഹ വാർഷിക ആഘോഷം കൊറോണ കാലമായതിനാൽ ലളിതമായിട്ടാണ് . ഏറെ വിമർശനങ്ങളായിരുന്നു ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട്  തലപൊക്കിയിരുന്നു. എന്നാൽ  ഇപ്പോൾ ഇരുവരും മകൾക്കൊപ്പം സന്തുഷ്ട്കരമായ ഒരു കുടുംബ  ജീവിതം നയിക്കുകയാണ്. അങ്ങനെയിരിക്കവേയാണ് എട്ടാം വിവാഹ വാർഷികമെത്തുന്നത്. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്നാണ് കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നത്.

 ശ്രീക്കുട്ടിയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്തത് സ്‌കൂൾ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു. ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി  പ്രേക്ഷകർക്ക്  മുന്നിൽ അവതരിപ്പിച്ചത്.  നടിയുടെ കരിയറില്‍ ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെ ഒരു വഴിത്തിരിവായി. മനോജുമായിട്ടുള്ള വിവാഹശേഷം അഭിനയത്തില്‍ സജീവം അല്ലാതിരുന്ന ശ്രീ അടുത്തിടെയാണ് സീരിയലിലേക്ക് തിരിച്ചുവരവ് നടത്തിയതും.

 

Autograph serial fame sreekutty wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES