മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരമ്പരയാണ് കുടുംബവിളിക്ക്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പരയിലൂടെ പ്രേക്ഷകർ അടുത്തിടെ ഏറ്റെടുത്ത ഒരു താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. പരമ്പരയിൽ ശീതളിന്റെ വേഷത്തിലാണ് താരം എത്തുന്നത്. എന്നാൽ ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നു എന്നും ഭാവി വരനെ കുറിച്ചതും എല്ലാം തന്നെ തുറന്ന് പറയുകയാണ്.
ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താൻ വിവാഹിതയാവാൻ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റർകാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിൽ ആയിരുന്നു.
ഞാനിപ്പോൾ വർക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയിൽ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ നിരന്തരമായി വന്നിരുന്നു. ജോസ് ഇൻഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല. അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ്.