Latest News

വസ്ത്രധാരണത്തിൽ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു കാര്യം മാത്രം; തുറന്ന് പറഞ്ഞ് സീമ ജി നായർ

Malayalilife
വസ്ത്രധാരണത്തിൽ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു കാര്യം മാത്രം; തുറന്ന് പറഞ്ഞ് സീമ ജി നായർ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ വസ്ത്രധാരണവും ശ്രദ്ധിക്കപ്പെടാറുണ്ട്. സിമ്പിൾ വസ്ത്രങ്ങളാണ് നടി ഉപയോഗിക്കുന്നതെങ്കിലും  പ്രേക്ഷകരുടെ ഇടയിൽ  ചർച്ചയാകാറുണ്ട്. ഇപ്പോൾ വസ്ത്ര ധാരണത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ സീമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 അത്യാവശ്യം നല്ല ഡ്രസ്സിൽ എവിടെയെങ്കിലും  പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഒരിക്കലും അത്  സ്റ്റൈൽ ആയി മാറ്റാറില്ല.  എന്തെങ്കിലും ഒരു പ്രത്യേകത ഒരു കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ പോലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വലിയ വിലയുള്ള ഡ്രസ്സ് ഒന്നും വാങ്ങാറില്ല. മീഡിയം റേഞ്ചിലുള്ള, ഭംഗിയുള്ള ഡ്രസ്സ് ആണ് വാങ്ങാറുള്ളത്. ഉടുക്കുന്ന വസ്ത്രം  അത് വൃത്തിയായും ഭംഗിയായും അണിയാൻ ശ്രദ്ധിക്കാറുണ്ട്. 

 അതേസമയം ഓർണമെന്റ്സിന്റെ കാര്യത്തിലും വളരെ  ശ്രദ്ധിക്കാറുണ്ട്. ഡ്രസിങ് നല്ലതാണെന്ന മട്ടിലുള്ള അഭിപ്രായങ്ങൾ സുഹൃത്തുക്കളുൾപ്പെടെ ഒരുപാടുപേർ  പറയാറുണ്ട്. ഓർണമെന്റ്സ് എവിടെനിന്നാണു വാങ്ങുന്നത് എന്നൊക്കെ അന്വേഷിക്കാറുണ്ട്. ഒരിക്കലും വസ്ത്ര ധാരണത്തിലൂടെ ശ്രദ്ധിക്കപ്പെടാനോ കത്തിനിൽക്കാനോ വേണ്ടി മനപ്പൂർവം ചെയ്യുന്നതല്ല.  സെറ്റും മുണ്ടും ഏറെ ഇഷ്ടമാണെന്നു നടി പറയുന്നു. 

എന്നാൽ എനിക്ക് ഏറെ  ഇഷ്ടം സെറ്റ് സാരിയേക്കാൾ മുണ്ടും നേരിയതുമാണ്. എന്നാൽ എപ്പോഴും ധരിക്കാൻ കഴിയില്ല. വസ്ത്രത്തിന്റെ നിറങ്ങൾ; വരുമ്പോൾ കറുത്ത നിറത്തിനോടാണ് ഏറ്റവും പ്രിയം. ഏത് വസ്ത്രം തിരഞ്ഞെടുക്കാൻ പോയാലും ആദ്യം കൈ നീളുന്നത് കറുപ്പ് നിറത്തിലേക്കാണ്. പിന്നെയിഷ്ടം ചുവപ്പു നിറത്തോടും വെള്ളനിറത്തോടുമാണ്. എന്റെ വസ്ത്ര ശേഖരത്തിൽക്കൂടുതലും ബ്ലാക്ക് റെഡ് വൈറ്റ് കോംബിനേഷനാണുള്ളത്. പക്ഷേ എപ്പേഴും പ്രിയപ്പെട്ടത് കറുത്ത നിറത്തിലുളള വസ്ത്രത്തിനോടാണെന്നും നടി മനസ്സ് തുറക്കുകയാണ്. 

Actress seema g nair words about dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES