Latest News

നടൻ മണികുട്ടനോപ്പം കിടിലൻ നൃത്ത ചുവടുകളുമായി കുടുംബ വിളക്കിലെ വേദിക; ഇരുവരുടെയും ഡാൻസ് വീഡിയോ വൈറൽ

Malayalilife
നടൻ മണികുട്ടനോപ്പം കിടിലൻ നൃത്ത ചുവടുകളുമായി കുടുംബ വിളക്കിലെ വേദിക; ഇരുവരുടെയും ഡാൻസ്  വീഡിയോ വൈറൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരത്തിന് ആരാധകരും ഏറെയാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് ശരണ്യ വിവാഹിതയായത്.  വളരെ മനോഹരമായാണ് താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ശരണ്യയുടെയും നടൻ മണികുട്ടറെയും ഒരു ഡാൻസ് വിഎഡോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശരണ്യയും മണിക്കുട്ടനും ആയുള്ള ഒരു ഡാൻസ് വീഡിയോ ആണ്. ഏഷ്യാനെറ്റിലെ പരിപാടിക്കായി രണ്ടുപേരും കൂടി കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിക്കാൻ പോകുന്ന നൃത്തത്തിലെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ശരണ്യ യുടെയും മണിക്കുട്ടന്റെയും ഡാൻസ് പ്രാക്ടീസും അവരുടെ വിശേഷങ്ങളും ആണ് വീഡിയോയിൽ ഉള്ളത്.

 ശരണ്യ ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സീരിയലിൽ സിദ്ധാർത്ഥ് എന്ന് കെ കെ മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായ വേദിക എന്ന കഥാപാത്രമായാണ്  ശരണ്യ എത്തുന്നത്. എന്തായാലും വരും ദിവസങ്ങളിൽ മണിക്കുട്ടൻറെയും ശരണ്യയുടെയും നൃത്തം കാണാൻ സാധിക്കും  എന്ന പ്രതീക്ഷയിലാണ്  ആരാധകർ.

Read more topics: # Actress saranya,# dance performance
Actress saranya dance performance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക