നാളെ കഥ ഇറങ്ങും ഞാന്‍ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു; ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ; വൈറലായി നടി ശരണ്യയുടെ പോസ്റ്റ്

Malayalilife
നാളെ കഥ ഇറങ്ങും ഞാന്‍ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു; ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ;  വൈറലായി നടി  ശരണ്യയുടെ പോസ്റ്റ്

രുകാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2019 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. ശരണ്യ ഇപ്പോൾ ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രമാണ്  പങ്കുവച്ചിരിക്കുന്നത്. ഇതിന് താരം നല്‍കിയ ക്യാപ്ഷനാണ് വൈറലാകുന്നത്.

ശരണ്യ പോസ്റ്റ് ഇങ്ങനെ ;

Me : ‘ ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ‘
Him :’ എന്തിനു? ‘
Me : ‘ഇല്ലേല്‍.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞു ‘
Him: ‘ അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട് ‘
Me : ‘അപ്പോള്‍ ഡയലോഗ് വരും പോയി exercise ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. ‘
Him : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു ‘
Me : ‘ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?’
Him: ‘ ഇനി ഞാന്‍ പ്രെഗ്‌നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..’


 

Read more topics: # Actress saranya,# new post goes viral
Actress saranya new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES