മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കാലങ്ങൾ എത്ര കടന്നാലും ചില കഥാപാത്രങ്ങളും അത് അവതരിപ്പിച്ച താരങ്ങളും മായാതെ കിടപ്പുണ്ടാകും. പലരും സ്വന്തം കുടുംബത്തിലെ അംഗം പോലെ തന്നെയാണ് ഇവരെയും കാണുന്നത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത 'അമ്മ എന്ന പരമ്പര. സീരിയലിൽ ചിന്നുവായി എത്തിയ ഗൗരി കൃഷ്ണ തന്റെ കഥാപാത്രം ഏറെ ഗംഭീരമാക്കുകയാണ് ചെയ്തത്. പരമ്പരയിലെ ചിന്നുവിന്റെ കൗമാര കാലമാഭിനയിച്ചു കൊണ്ടാണ് ഗൗരി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പൂമംഗലം എന്ന സമ്പന്ന കുടുംബത്തിൽ ജനിച്ച പൊന്നു എന്ന കുട്ടിയെ അഞ്ചാം വയസ്സിൽ ഹീര തട്ടികൊണ്ട് പോകുകയും തുടർന്ന് തെരുവിൽ കഴിയേണ്ടിയും വരുന്നു. എന്നാൽ പിന്നീട് പൊന്നു ഇവരുടെ കുടുമ്പത്തിലേക്ക് ആകസ്മികമായി എത്തിച്ചേരുകയും പിന്നീട് ഈ കുടുമ്പത്തിലെ കുട്ടി തന്നെയാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏക മകളാണ് ഗൗരി കൃഷ്ണ. എന്നാൽ ഗൗരി വളർന്നത് തിരുവനന്തപുരത്താണ്. ചെറു പ്രായത്തിൽ തന്നെ അഭിനയത്തോടും നൃത്തത്തോടും ഏറെ താല്പര്യം ഗൗരി പ്രകടമാക്കിയിരുന്നു. തുടർന്ന് കല രംഗത്തേക്ക് ചുവട് വച്ച ഗൗരിയെ തേടി നിരവധി വേദികൾ എത്തുകയും ചെയ്തു. നൃത്തം, മോണോ ആക്റ്റ്, പ്രസംഗം, നാടകം തുടങ്ങിയവയിൽ തന്റെതായ പ്രതിഭ തെളിയിക്കാനും താരത്തിന് സാധിച്ചിരുന്നു. അഞ്ചാം വയസ്സിൽ ആണ് അഭിനയത്തിലേക്ക് ഗൗരി കടക്കുന്നതും.
ഗൗരി ആദ്യമായി ക്യാമറക്ക് മുൻപിലേക്ക് അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് എത്തുന്നത്. ടെലിഫിലിമിലേക്ക് കടക്കുന്നത് പി ചന്ദ്രകുമാർ സാർ വഴിയായിരുന്നു. അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു. തുടർന്ന്കൈരളി ടിവിയിൽ കൊച്ചു വർത്തമാനം എന്ന ഷോയിൽ അവതാരകയായും പ്രേക്ഷകർക്ക് മുന്നിലേക്ക് ഗൗരി എത്തിയിരുന്നു. ഇതിനെല്ലാം ഒടുവിലാൻ സംവിധായകൻ ടി എസ് സുരേഷ് ബാബു മുഖേനെ അമ്മ സീരിയലിലേക്ക് ഗൗരി എത്തുന്നത്.
മാളവികയെ മലയാളി പ്രേക്ഷകർ അമ്മയ്ക്ക് ശേഷം ചില തമിഴ് സിനിമകളിലൂടെയും മറ്റും കണ്ടുവെങ്കിലും ഗൗരി പെട്ടന്ന് താനാണ് അപ്രത്യക്ഷയായി. എന്നാൽ ഇപ്പോൾ രൂപത്തിലും ഭാവത്തിലും എല്ലാം തന്നെ മാറ്റം വന്നിരിക്കുകയാണ് താരത്തിന്. ഗർഭശ്രീമാൻ എന്ന സിനിമയിലും അമ്മ എന്ന സീരിയൽ ചെയ്യുന്ന സമയത്ത് അഭിനയിക്കാൻ ഗൗരിയെ തേടി അവസരം എത്തിയിരുന്നു. ആ സമയത്ത് താരം ഈയൊരു പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തോടും ഏറെ താല്പര്യമാണ് ഗൗരിക്ക് ഉള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നതായിരുന്നു ഗൗരിയുടെ ഏറെ നാളത്തെ ആഗ്രഹവും. ആഗ്രഹം സഫലീകരിക്കുന്നതിന്റെ ഭാഗമായി ബാംഗ്ലൂരിലെത്തുകയും ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു.
പഠനം തുടരുന്നതിനൊപ്പം തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു. എന്നാൽ ഇന്ന്ബാംഗ്ലൂരിൽ തന്നെ ഒരു കോളേജിൽ ലക്ചററായി ജോലി നോക്കുകയാണ് മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ നടി. അമ്മയും അച്ഛനും ഗൗരിക്കൊപ്പം തന്നെ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും അഭിനയം വിട്ടു പോയെങ്കിലും അതിനോടുള്ള താല്പര്യം ഗൗരിയിൽ നിന്നും അശേഷം വിട്ടുമാറിയിട്ടില്ല. പഠനത്തിൽ ശ്രദ്ധ തിരിഞ്ഞിരുന്നു കാലത്തും ഗൗരിയെ തേടി നല്ല അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ അന്ന് പഠനത്തിൽ മുന്ഗണന നൽകി കൊണ്ട് വന്ന് ചേർന്ന അവസരങ്ങൾ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിനിമയിലും സീരിയലിലും അഭിനയിക്കണം എന്നുള്ള മോഹവും താരത്തിന് ഉണ്ട്. എന്നാൽ പ്രിയതമൻ എന്നൊരു സിനിമയിൽ താരം അഭിനയിച്ചിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിലാണ് റിലീസ് ചെയ്യാൻ താമസിക്കുന്നതും.