Latest News

ജീവീക്കാനായി നെട്ടോട്ടമോടിയ അരുണക്ക് കാവലായത് ശ്രീനിവാസനും കുടുംബവും; നടനും കുടുംബത്തിനും രുചിയോടെ ആഹാരം വച്ചു വിളമ്പിയതിനൊപ്പം മക്കളെ നോക്കി വളര്‍ത്തി; വീട്ടിലെ ഒരംഗത്തെപ്പോലെ വിമലയുടെ വലംകൈയ്യായി ഇപ്പോഴും ആ വീട്ടില്‍; ശ്രീനിവാസന്‍ ചുറ്റുമുള്ളവരെ ചേര്‍ത്ത് പിടിച്ചതിങ്ങനെ

Malayalilife
ജീവീക്കാനായി നെട്ടോട്ടമോടിയ അരുണക്ക് കാവലായത് ശ്രീനിവാസനും കുടുംബവും; നടനും കുടുംബത്തിനും രുചിയോടെ ആഹാരം വച്ചു വിളമ്പിയതിനൊപ്പം മക്കളെ നോക്കി വളര്‍ത്തി; വീട്ടിലെ ഒരംഗത്തെപ്പോലെ വിമലയുടെ വലംകൈയ്യായി ഇപ്പോഴും ആ വീട്ടില്‍; ശ്രീനിവാസന്‍ ചുറ്റുമുള്ളവരെ ചേര്‍ത്ത് പിടിച്ചതിങ്ങനെ

17 വര്‍ഷം മുമ്പാണ് നടന്‍ ശ്രീനിവാസനരികിലേക്ക് ഡ്രൈവറായി ഷിനോജ് എത്തുന്നത്. കണ്ടനാട്ട് വീട് പണിത കാലം തൊട്ട് വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍  താമസിച്ചിരുന്ന ഷിനോജിന് ഇക്കഴിഞ്ഞ വിഷുവിനാണ് വിഷുകൈനീട്ടമായി ശ്രീനിവാസന്‍ ഒരു വീട് സമ്മാനിച്ചത്. ഒരു പിടി കൊന്നപ്പൂക്കളുമായി ശ്രീനിവാസനും കുടുംബവും പാലുകാച്ചിന് ആ വീട്ടിലേക്ക് എത്തിയ ദൃശ്യങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, ഡ്രൈവര്‍ക്ക് മാത്രമല്ല, വീട്ടിലെ ജോലിക്കാരിയായിരുന്ന സ്ത്രീയ്ക്കും ശ്രീനിവാസനും കുടുംബവും ഒരു വീട് വച്ച് നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശ്രീനിവാസന്റെ നാടായ കൂത്തുപറമ്പ് പൂക്കോട് സ്വദേശിനിയാണ് അരുണ എന്ന സ്ത്രീ. പൂക്കോട്ടെ വീട്ടില്‍ വിമലയ്ക്ക് സഹായിയായി എത്തിയതായിരുന്നു അരുണ.

തുടര്‍ന്ന് ശ്രീനിവാസന്റെ കുടുംബം എറണാകുളത്തേക്ക് മാറിയപ്പോള്‍ ഒപ്പം അരുണയേയും കൂട്ടുകയായിരുന്നു. ശ്രീനിവാസനും ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം രുചികരമായ ഭക്ഷണം വിളമ്പിയ അരുണ പൂക്കോട്ടെ വീട്ടില്‍ വിളമ്പിയ അതേ രുചിയും സ്നേഹവും കണ്ടനാട്ടും പകര്‍ന്നപ്പോള്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു കുടുംബവും അവരെ. തുടര്‍ന്ന് മക്കള്‍ വലുതായപ്പോഴും ശ്രീനിവാസന്‍ ഷൂട്ടിംഗുകള്‍ക്കായി പോകുമ്പോഴുമെല്ലാം ശരിക്കും വിമലയ്ക്കൊരു കൂട്ടുമായിരുന്നു. അങ്ങനെ കൂടെപ്പിറപ്പിനെ പോലെ അരുണ മാറിയപ്പോഴാണ് അവര്‍ക്കായി ഒരു വീട് നല്‍കുവാനും തീരുമാനിച്ചത്. അങ്ങനെ സ്വന്തം നാടായ പൂക്കോട് തന്നെയാണ് വീട് പണിതത്. ശ്രീനിവാസന് വയ്യാതായ കാലത്തും അരുണ ഒപ്പമുണ്ടായിരുന്നു. വിമലയ്ക്ക് സഹായമായി ഒപ്പം നിന്ന അരുണ കുറച്ചു കാലം മുമ്പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ പൂക്കോടിനടുത്തുള്ള തൊക്കിലങ്ങാടിയിലെ ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയാണ് അരുണ.

ഇപ്പോള്‍ ഡ്രൈവര്‍ ഷിനോജിന് ശ്രീനിവാസന്‍ വീട് വച്ചു നല്‍കിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുമ്പോഴാണ് അരുണച്ചേച്ചിയുടെ കാര്യവും ശ്രദ്ധ നേടുന്നത്. കൂത്തുപറമ്പ് സ്വദേശിനിയും ബ്ലോഗറുമായ ചന്ദ്രലേഖ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പുറത്തു വന്നത്. ചന്ദ്രലേഖ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: 'ഇത് അരുണേച്ചി. തൊക്കിലങ്ങാടിയില്‍ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവതത്തിലെ ദുര്‍ഘട വഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി, ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവര്‍ക്ക് രുചികരമായ ആഹാരം വച്ചുവിളമ്പി, മക്കളെയും നോക്കികഴിഞ്ഞ ആ കാലഘട്ടത്തില്‍ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ. അരുണേച്ചിക്ക് അദ്ധേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ധേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവര്‍ ആരുമായ്ക്കോട്ടെ, അവരെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം...'

കഴിഞ്ഞ ദിവസം, ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വൈകാരിക കുറിപ്പ് വൈറലായിരുന്നു. 17 വര്‍ഷക്കാലത്തോളം ഷിനോജായിരുന്നു ശ്രീനിവാസന്റെ സാരഥി. ഡ്രൈവര്‍ എന്നതിലുപരിയായി കുടുംബത്തിലൊരാളെ പോലെയായിരുന്നു ഷിനോജ്. കഴിഞ്ഞ വിഷുവിന് ഷിനോജിന് ശ്രീനിവാസന്‍ സമ്മാനിച്ചത് ചോറ്റാനിക്കരയിലൊരു വീടായിരുന്നു. ശ്രീനിവാസന്റെ സ്നേഹത്തത്തെക്കുറിച്ച് കുറിച്ച ഷിനോജ് 'എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുതേ സര്‍...' എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

sreenivasan cook aruna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES