മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തിന്റെ കെട്ടുറപ്പിന് കഥപറയുന്ന പരമ്പരയിൽ അഞ്ജലിയായി എത്തുന്നത് നടി ഗോപികയാണ്. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. ഗോപികയെ പോലെ തന്നെ അനിയത്തി കീർത്തനയ്ക്കും ആരാധകർ ഏറെയാണ്. ഇരുവരും ബാലതാരമായാണ് സിനിമയിലേക്ക് എത്തിയതും.
സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരും സാന്ത്വനത്തിൽ എത്തും മുൻപേ ഒരുമിച്ച് അഭിനയിച്ചിരുന്നു . അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളാലായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഇന്നും സോഷ്യൽ മീഡിയയിൽ ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ആരാധകർ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഗോപിക സീരിയലിൽ ഹിറ്റായി തുടരുമ്പോൾ കീർത്തന തന്റെ പഠനത്തിൽ മറ്റൊരു പുതിയ നേട്ടം കൈവരിച്ചതിൻറ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന. ഗോപിക അനിയത്തിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്.
കീർത്തനയുടെ നേട്ടം അറിഞ്ഞ് ഒട്ടേറെ ആരാധകരാണ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടിരിക്കുന്നത്. കീർത്തന ബിടെക് ബിരുദം സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് എടുത്തത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ കീർത്തനക്കും ആരാധകരുണ്ട്. ഗോപികയും കീർത്തനയും ഒന്നിച്ചെത്തിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.