Latest News

മാഷേ എന്നും താങ്കൾ എന്നുമാണ് ഭർത്താവിനെ വിളിക്കുന്നത്; മാഷേന്ന് വിളിക്കുന്നതിൽ എന്റെ വീട്ടിലൊക്കെ പ്രശ്‌നമാണ്: ദേവിക നമ്പ്യാർ

Malayalilife
മാഷേ എന്നും താങ്കൾ എന്നുമാണ് ഭർത്താവിനെ വിളിക്കുന്നത്;  മാഷേന്ന് വിളിക്കുന്നതിൽ എന്റെ വീട്ടിലൊക്കെ പ്രശ്‌നമാണ്: ദേവിക നമ്പ്യാർ

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ  പ്രിയപ്പെട്ട  താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി.  കഴിഞ്ഞ മാസമാണ് ദേവികയും ഗായകൻ വിജയ് മാധവും വിവാഹിതർ ആയത്.  പല അഭിമുഖങ്ങളിലും വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തി. എന്നാൽ  ഇവരുടെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. 

മാഷേ എന്നും താങ്കൾ എന്നുമൊക്കെ വിളിക്കുന്നത് നിർത്തിക്കൂടേയെന്ന് കുറേ പേർ എന്നോട് ചോദിച്ചിരുന്നു. മാഷേന്ന് വിളിക്കുന്നതിൽ എന്റെ വീട്ടിലൊക്കെ പ്രശ്‌നമാണ്. ബഹുമാനത്തോടെയാണ് താങ്കൾ എന്ന് വിളിക്കുന്നത്. അത് മാറ്റാൻ ഞാൻ നോക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞപ്പോൾ കുഴപ്പമില്ല അത് ഗ്രാജ്വലി മാറിക്കോളുമെന്നായിരുന്നു വിജയ് പറഞ്ഞത്. താങ്കൾ എ്ന്നത് ഞാനും ഉപയോഗിക്കുന്ന വാക്കാണ്. അവര് പറയുന്നത് അവരുടെ കാഴ്ചപ്പാടിൽ ശരിയാണെന്നും വിജയ് പറഞ്ഞിരുന്നു.

പണ്ടത്തപ്പോലെ പാടി അഭിനയിക്കാൻ പറ്റുന്നില്ല, വ്‌ളോഗിനോടാണ് കൂടുതൽ താൽപര്യം. ആഭിജാ പാട്ട് ചുമ്മാ ചെയ്തതാണ്. തല കട്ടാവുന്നതിനെക്കുറിച്ച് ദേവിക പറഞ്ഞപ്പോൾ അതാണ് നല്ലത്, തലയിൽ മുടി ഇല്ലല്ലോ, എന്നോട് എത്ര പേർ പറഞ്ഞിരിക്കുന്നു ഇത്. വിഗ് വെച്ചാൽ എനിക്ക് ബുദ്ധിമുട്ടാണ്, ട്രാൻസ്പ്ലാന്റ് ചെയ്യാൻ എനിക്ക് പേടിയാണ്, ഒരുപാട് പേർ പറയുന്നുണ്ട്. എന്തായാലും നോക്കാമെന്നായിരുന്നു വിജയിന്റെ മറുപടി.

 ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് നേരത്തെ ദേവിക വ്യക്തമാക്കിയിരുന്നു. പരിണമം എന്ന പരമ്പരയിൽ അഭിനയിക്കുന്നതിനിടെയാണ് ദേവിക് വിജയിയെ പരിചയപ്പെടുന്നത്. പരമ്പരയിൽ ദേവിക ഗാനമാലപിച്ചിരുന്നു. പാട്ട് പഠിക്കാനായി പോയപ്പോഴാണ് നടി വിജയിയെ പരചിയപ്പെടുന്നത്.

Actress devika nambiar words about husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES