Latest News

മലയാളം ബിഗ് ബോസിനോട് എന്തോ വിശ്വാസം പോയി; തുറന്ന് പറഞ്ഞ് ആര്യ ബാബു

Malayalilife
മലയാളം ബിഗ് ബോസിനോട് എന്തോ വിശ്വാസം പോയി; തുറന്ന് പറഞ്ഞ് ആര്യ  ബാബു

ബിഗ്ബോസ് മലയാളം സീസണ്‍ ടൂവിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. ബഡായി ആര്യ എന്നാണ് താരം അറിയപ്പെട്ടുകൊണ്ടിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയത്. ഇപ്പോഴും താരം  അഭിനയത്തിലും മോഡലിങ്ങിലുമായി തന്റെ പ്രതിഭ തെളിയിക്കുകയാണ് ആര്യ. എന്നാൽ ഇപ്പോൾ 
 ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസിനെ കുറിച്ചാണ് കൂടുതല്‍ ചോദ്യങ്ങളും വന്നത്.

 ക്ലബ് ഹൗസില്‍ പറയുന്ന കേട്ടിട്ടുണ്ട്, ഇനി ആണെങ്കിലും ബിഗ് ബോസ് ഹൗസില്‍ പോകുമെന്ന്, പക്ഷേ ഒടുവില്‍ പോകില്ലാന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കണ്ടു. എന്തുകാണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു ഒരു ചോദ്യം. അങ്ങനെ ഞാന്‍ പറഞ്ഞത് സീസണ്‍ 4 ന് മുന്‍പായിരുന്നു. ഈ സീസണ്‍ കൂടി കഴിഞ്ഞപ്പോള്‍ തീരുമാനം ആയി. ഇനി പോകാന്‍ തീരെ താല്‍പര്യം ഇല്ല. മലയാളത്തിലേക്ക് ഇല്ല. വേറെ ഭാഷയാണെങ്കില്‍ ഓകെ. മലയാളം ബിഗ് ബോസിനോട് എന്തോ വിശ്വാസം പോയി എന്നായിരുന്നു ആര്യയുടെ മറുപടി.

 മലയാളം ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് റിയാസിനെയും അഖിലിനേയുമാണെന്ന് ആര്യ പറഞ്ഞു. മുന്‍പും ആര്യ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. റിയാസിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

 

 

Actress arya badai words about bigg boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES