Latest News

ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി... സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്; സഹോദരിയുടെ വിവാഹ തീയതി പങ്കുവച്ച് ആര്യ

Malayalilife
ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി... സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്; സഹോദരിയുടെ വിവാഹ തീയതി പങ്കുവച്ച് ആര്യ

മോഡൽ, അവതാര, അഭിനേത്രി എന്നീ നിലകളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയ താരമാണ്  ആര്യ സതീഷ് ബാബു. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ആണ് ആര്യയുടെ കരിയറിന് ഒരു വഴിത്തിരിവായി മാറിയത്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 2 വിൽ അരയും മത്സരാർത്ഥിയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അനുജത്തിയുടെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് ആര്യ കുറിച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നുവെന്നാണ് ആര്യ സഹോദരിയുടേയും വരന്റേയും വീഡിയോ പങ്കുവെച്ച് കുറിച്ചത്.

‘ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്. സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്. എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്…. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്… എന്റെ കൂടപിറപ്പ്…. എനിക്ക് വെറുതെ ശാന്തമായി ഇരിക്കാന്‍ കഴിയില്ല. അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം’ ആര്യ കുറിച്ചു. അഞ്ജനയും അഖിലും ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് പറഞ്ഞാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ പങ്കുവെച്ചത്. ജൂലൈ 14നാണ് വിവാഹം.

അനുജത്തിയുടെ വിവാഹത്തെ കുറിച്ച് നേരത്തെയും  ആര്യ പറഞ്ഞിരുന്നു. അച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്നെ ഏല്‍പ്പിച്ച ഏറ്റവും വലിയ കടമയാണ് സഹോദരിയുടെ വിവാഹം എന്ന് ആര്യ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അഞ്ജനയുടെയും അഖിലിന്റെയും വിവാഹ നിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ആര്യയ്ക്ക് ഇന്ന് ഉള്ളതും.

Read more topics: # ആര്യ ബഡായ്
Actress arya badai announce sister wedding date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക