Latest News

ചക്കപ്പഴം തുടങ്ങിയപ്പോൾ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു: ശ്രുതി രജനീകാന്ത്

Malayalilife
  ചക്കപ്പഴം തുടങ്ങിയപ്പോൾ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു: ശ്രുതി രജനീകാന്ത്

ബാല്യകാലത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്. സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പ്രസിദ്ധമായിരുന്നു സീരിയലിലൂടെയാണ്  ഈ നടി ഏറെ പ്രേക്ഷകശ്രേദ്ധ നേടിയത്. നല്ലൊരു നർത്തകിയും കൂടിയായ നടി, ബാല്യകാലത്തിൽ തന്നെ ചില സിനിമകളിലും വേഷം ചെയ്യാനായി സാധിച്ചിട്ടുണ്ട്. മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലുമുള്ള ചിത്രങ്ങൾ നിരവധി നടി  ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. ഇതിനോടകം തന്നെ പല ഫാൻസ്‌ പേജുകളും ഈ സീരിയലിലെ പല കഥാപാത്രങ്ങൾക്കുമുണ്ട്. ഇപ്പോൾ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

വാക്കുകൾ ഇങ്ങനെ, ചക്കപ്പഴം തുടങ്ങിയപ്പോൾ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു. പുതിയ പരിപാടിയിൽ അണിനിരക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കൊവിഡ് കാലത്ത് ഇത്തരമൊരു പരിപാടിയുമായി പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. പ്രേക്ഷകർ ഈ പരിപാടിയെ നെഞ്ചേറ്റുകയായിരുന്നു. അർജുൻസോമശേഖറാണ് ശ്രുതിയുടെ ഭർത്താവായി അഭിനയിച്ചിരുന്നത്.

 ശിവനെന്ന കഥാപാത്രത്തെയായിരുന്നു അർജുൻ അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു താരം ചക്കപ്പഴത്തിൽ നിന്നും പിൻവാങ്ങിയത്. ശിവന്റെ പെണ്ണേയെന്നുള്ള വിളി ആരാധകർക്കും ഇഷ്ടമായിരുന്നു. ശിവൻ പൈങ്കിളിയെന്ന് വിളിക്കുന്നത് കേട്ട് സഹോദരൻ ഇപ്പോൾ ഓപ്പോൾ വിളി മാറ്റിയെന്നും ശ്രുതി പറയുന്നു.

Actress sruthi rajanikanth words about chakkapazham serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക