Latest News

ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് എന്റെ ഭാര്യ എന്നാണ്; പലർക്കും സത്യം അറിയില്ല: ശങ്കർ

Malayalilife
 ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് എന്റെ  ഭാര്യ എന്നാണ്; പലർക്കും സത്യം അറിയില്ല: ശങ്കർ

രുകാലത്ത് മലയാള സിനിമ മേഖലയിൽ ഏറെ സജീവമായ പ്രണയ ജോഡികളാണ് ശങ്കറും മേനകയും. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. എന്നാൽ ഇപ്പോൾ അഭിനയ മേഖലയിൽ അത്ര സജീവവുമല്ല താരങ്ങൾ. എന്നാൽ ഇപ്പോൾ shankar മേനകയേ കുറിച്ച പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇരുവരും അഭിനയത്തിൽ സജീവമല്ലെങ്കിലും ശങ്കർ-മേനക ജോഡി ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഇന്നും കേരളത്തിലുണ്ട്. ഇപ്പോഴിത മേനകയെ കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് തന്റെ ഭാര്യ എന്നാണ്. പലർക്കും സത്യം അറിയില്ല. മേനക തൻ്റെ ഏറഅറവും അടു
ത്ത സുഹൃത്താണ്. അവരുടെ കൂടെയാണ് താൻ ഏറ്റവും കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്. മുപ്പതോളം സിനിമകൾ ചെയ്തിരുന്നു.
ഒരുമിച്ച് അഭിനയിച്ചാൽ ​ഗോസിപ്പ് വരിക സ്വാഭാവികമാണ്. തങ്ങളെപ്പറ്റിയും നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ മേനക അന്നും ഇന്നും തന്റെ സുഹൃത്ത് മാത്രമാണെന്നാണ് ശങ്കർ പറയുന്നത്.

ഏറ്റവും സക്സസ് ഫുള്ളായ പെയർ‌‍ ‍താനും മേനകയുമായിരുന്നെങ്കിലും, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം ചെയ്തത്.  സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് ഒരു പരിധിവരെ താനും വഴിതെളിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഓർമകളിലാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ശങ്കർ ചിത്രം. ത്രില്ലർ‌ ​ഗണത്തിൽപ്പെടുന്ന സിനിമ എം.വിശ്വപ്രതാപാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Read more topics: # Actor shankar words about menaka
Actor shankar words about menaka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES