മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി തട്ടീം മുട്ടീം എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ മാറിയ നടനാണ് സാഗർ സൂര്യൻ. സാഗറിന്റെ അമ്മ മിനിയുടെ മരണം സീരിയയിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. താരത്തിന്റെ 'അമ്മ മിനി കഴിഞ്ഞ വർഷം ജൂൺ 11ന് ആയിരുന്നു മരിച്ചത്. ഇനി എന്ത് ചെയ്യും എന്ന ചോദ്യമായിരുന്നു അമ്മയുടെ വിയോഗത്തിൽ സാഗറിന്റെ ഉള്ളിൽ. എന്നാൽ ഇപ്പോൾ സാഗർ അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും കരയറാൻ ദിവസങ്ങൾ എടുത്തുവെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനായുള്ള പോരാട്ടത്തിലാണ് സാഗർ.
അതേസമയം അമ്മയെക്കുറിച്ച് വീഡിയോയിലീടെ പറയുകയാണ് താരം. മാതാപിതാക്കൾ നമ്മുടെയൊപ്പമുണ്ടാകുന്ന ചെറിയൊരു കാലയളവാണ് ഏറ്റവും മനോഹരമായത്, അവരോടൊപ്പമുള്ള സമയത്ത് അവരെ തങ്ങൾക്കാവുന്നതുപോലെ സന്തോഷത്തോടെയിരുത്തണം. നഷ്ടപ്പെട്ടതിനുശേഷം അവർക്കുവേണ്ടി ഇത്തിരികൂടി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല.
തന്റെ ജീവിതത്തിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് പറയുന്നത്, തന്നെ ഏറ്റവുമധികം മനസ്സിലാക്കിയ ആൾ അമ്മയാണെന്നും, തന്റെ എല്ലാ ഷോകളും കണ്ട് അഭിപ്രായം പറയുന്ന സുഹൃത്തിനെയാണ് നഷ്ടമയത്. അമ്മയെ നഷ്ടപ്പെട്ടതിനെപ്പറ്റി സംസാരിക്കുമ്പോൾ സാഗറിന്റെ ശബ്ദമിടറുന്നത് വീഡിയോ കാണുന്നവർക്കും നൊമ്പരമുണർത്തുന്ന ഒന്നായി. അമ്മയ്ക്കും അച്ഛനുമെല്ലാം വയ്യാതിരിക്കുമ്പോൾ നമ്മൾ സഹായിക്കുന്നതിലുപരിയായി സന്തോഷമുള്ള നിരവധി അനുഭവങ്ങൾക്കായും നമ്മൾ അവരോടൊപ്പം ഓരോ പണികളിൽ ഏർപ്പെടണം, പിന്നീട് അതോർത്ത് നമുക്കൊരുപാട് സന്തോഷിക്കാം എന്നുമാണ് താരം പറയുന്നത്. സാഗറിന്റെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുമായെത്തിയത്.