Latest News

മുല്ലപ്പെരിയാർ അണക്കെട്ട് അടുത്തൊന്നും പൊട്ടാൻ പോകുന്നില്ല; ധൈര്യമായിരിക്കൂ: മനോജ് കുമാർ

Malayalilife
മുല്ലപ്പെരിയാർ  അണക്കെട്ട് അടുത്തൊന്നും പൊട്ടാൻ പോകുന്നില്ല; ധൈര്യമായിരിക്കൂ: മനോജ് കുമാർ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ്  മനോജ് കുമാർ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.  എന്നാൽ  ഇപ്പോൾ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ.

മുല്ലപ്പെരിയാൽ അണക്കെട്ട് അടുത്തൊന്നും പൊട്ടാൻ പോകുന്നില്ല. ഈ ഡാം പൊട്ടില്ല, ധൈര്യമായിരിക്കൂ. അടുത്തൊരു മുപ്പത് വർഷത്തേക്ക് ഈ ഡാം പൊട്ടാൻ പോകുന്നില്ല. ഇത് പണിതത് ഒരു മലയാളിയോ ഇന്ത്യക്കാരനോ ആണെങ്കിൽ ഞാൻ ഒരിക്കലും ഇത്ര ഉറപ്പോടെ ഡാം പൊട്ടില്ലെന്ന് പറയില്ലായിരുന്നു. ഇത് പണിതത് ബ്രിട്ടീഷുകാരനായത് കൊണ്ടാണ് ഉറപ്പ്. ബ്രിട്ടീഷുകാർ പണിത പലതും ഇന്നും തകരാതെ ഇരിക്കുന്നുണ്ട് ഇന്ത്യയിൽ. അവർ അതിന് ഒരു കാലാവധി വെക്കും. പക്ഷേ നമ്മൾ ഉണ്ടാക്കുന്നതൊക്കെ അതിന് മുമ്പ് വീഴും. പാലാരിവട്ടം പാലം, കോഴിക്കോട് ബസ് സ്റ്റാൻഡ് എന്നിവയൊക്കെ ഇതിൽ ചില ഉദാഹരണങ്ങളാണ്.

ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ കാര്യം ജോലിയോടുള്ള ആത്മസമർപ്പണവും സത്യസന്ധതയുമാണ്. സുർക്കി മിശ്രിതം അടക്കം ഉപയോഗിച്ചാണ് മുല്ലപ്പെരിയാർ നിർമിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരൻ 50 വയസ്സ് ആയുസ്സ് പറയുന്ന ഡാമിന് 200 വർഷം ആയുസ്സുണ്ടാവുമെന്ന് കാര്യം തർക്കമേ വേണ്ട. അടുത്ത 50 വർഷത്തേക്ക് അതുകൊണ്ട് പേടിക്കുകയേ വേണ്ട. എന്റെ അച്ഛൻ, അമ്മ, തുടങ്ങി ബന്ധുക്കളും കുടുംബവും അടക്കമുള്ള എല്ലാവരും ഡാമിന് സമീപ ജില്ലയായ എറണാകുളത്താണ്. ഇത് പൊട്ടിയാൽ ഒരിക്കലും ഞങ്ങൾക്ക് രക്ഷപ്പെടാനാവില്ല. ഡാം പൊട്ടിയാൽ എത്ര പേർക്ക് രക്ഷപ്പെടാനാവും. പൊട്ടിയാൽ അങ്ങ് മരിക്കുക എന്നത് മാത്രമാണ് ഓപ്ഷൻ.
 

Actor manoj kumar words about mulla periyar dam issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക