Latest News

ജിഷിനും മകനും പൊലീസ് സ്റ്റേഷനില്‍; അബദ്ധം പറ്റിയപ്പോള്‍ സംഭവിച്ചത്

Malayalilife
topbanner
ജിഷിനും മകനും പൊലീസ് സ്റ്റേഷനില്‍; അബദ്ധം പറ്റിയപ്പോള്‍ സംഭവിച്ചത്

ലയാളം ടെലിവിഷന്‍ പരമ്പരളില്‍ കൂടിയും ഗെയിം ഷോകളില്‍ കൂടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍ മാത്രമല്ല ഭാര്യയും നടിയും ആയ വരദയും, ഇവരുടെ കുട്ടികുറുമ്പന്‍ ജിയാനും എല്ലാം പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരകുടുംബത്തിന് കഴിഞ്ഞ ദിവസം പറ്റിയ ഒരു അബദ്ധം ഇവരെ പൊലീസ് സ്റ്റേഷനില്‍ ആണ് എത്തിച്ചയത്.

കേരളത്തിലെ ആദ്യത്തെ സ്ത്രീ-ശിസു സൗഹാര്‍ പോലീസ് സ്റ്റേഷന്‍ ആയ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള അനുഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ മകനുമൊത്ത് കളിപ്പാട്ടം വാങ്ങാനായി ഇറങ്ങിയ കഥയും പാര്‍ക്കാണെന്ന് കരുതി പോലീസ് സ്റ്റേഷനിലേക്ക് കയറിയതിനെ കുറിച്ചും താരം പറയുന്നത്. സംഭവത്തെ കുറിച്ച് ജിഷിന്‍  കുറിച്ച പോസ്റ്റ് ഇങ്ങനെ.

പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക്ക് ആക്കിയപ്പോള്‍ എന്നു പറഞ്ഞാണ് താരം കുറിപ്പ് തുടങ്ങുന്നത്. ലോക്ക്‌ഡൌണ്‍ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവനു വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയില്‍ പോകുമ്പോഴാണ് അവന്‍ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസ്സിലായത്. അത് കടവന്ത്ര പോലീസ് സ്റ്റേഷന്‍ ആയിരുന്നു. കണ്ടപ്പോള്‍ വളരെ കൗതുകം തോന്നി. ഉള്ളില്‍ കേറണോ എന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു. ഒരു പാര്‍ക്കില്‍ ചെന്ന സന്തോഷമായിരുന്നു അവന്.

പോലീസ് മാമന്മാര്‍ (അവന്റെ ഭാഷയില്‍) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്‌ലി ആയി പെരുമാറി. വാവ വലുതാകുമ്പോള്‍ IPS ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു. അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോട്ടോയും എടുത്ത് അവന്റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി. നല്ല ഒരു ആശയം. 'Child Friendly Police Station'.

പോലീസ് സ്റ്റേഷനില്‍ കയറാനുള്ള സാധാരണക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന പോലീസുകാര്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന് കമന്റുമായി നിരവധി പേരും എത്തിയിട്ടുണ്ട്. ചുമ്മാ മോനെ കുറ്റം പറയണ്ട.സത്യം പറ എന്തിനാ പോലീസ് പിടിച്ചത്..ജാമ്യത്തില്‍ വിട്ടപ്പോ ഒപ്പിടാന്‍ പോയതല്ലേ.മനസ്സിലായി എന്നായിരുന്നു ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസം ജിഷിന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തും ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സീരിയലുകളുടെ ചിത്രീകരണം മുടങ്ങിയതിനെ കുറിച്ചായിരുന്നു താരം കത്തില്‍ പരാമര്‍ശിച്ചിരുന്നത്. ചിത്രീകരണം ഇല്ലാത്തതില്‍ സീരിയല്‍ താരങ്ങളില്‍ പലരും വലിയ കഷ്ടത്തിലാണെന്ന് ജിഷിന്‍ തുറന്നു പറഞ്ഞിരുന്നു.

Actor jishin mohan and son in police station

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES