പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്; കുറിപ്പ് പങ്കുവച്ച് ജിഷിന് മോഹൻ

Malayalilife
topbanner
പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്; കുറിപ്പ് പങ്കുവച്ച് ജിഷിന് മോഹൻ

നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ് പണി തരാന്‍ നോക്കിയതിനെ കുറിച്ചുളള ഒരു കുറിപ്പാണ് ജിഷിന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.


എനിക്ക് തിരിച്ചു പണി തരാൻ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനിൽ വന്നതാ രഞ്ജിത്ത് രാജ്. കൂടെ അരുണ്‍ എംജെ മോഹനും, മഹേഷ് കണ്ണൂരും. ഞാൻ മുൻപേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവൻ. പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്. രഞ്ജിത്ത് ഒളിഞ്ഞു വീഡിയോ എടുക്കുന്നത് മഹേഷ്‌ തന്റെ മൊബൈലിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു . മതിലിന്റെ മുകളിൽ കൂടി കുളി സീൻ കണ്ടു ശീലമുള്ള അവൻ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു.

എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനിൽ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി. പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവൻ എടുത്തതിനെക്കാൾ കണ്ടന്റ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. അത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാൻ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി.

Note: എനിക്ക് തിരിച്ചു പണി തരാൻ പ്ലാൻ ചെയ്യുന്നവർ ഇതൊന്ന് കണ്ട ശേഷം പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ.

Actor Jishin mohan new post about renjith raj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES