Latest News

ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോൾ കേക്കില്‍ തന്ന അതേ പണി തിരിച്ചുകൊടുത്തു; ഭാര്യക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ദീപൻ മുരളി

Malayalilife
 ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോൾ  കേക്കില്‍ തന്ന അതേ പണി തിരിച്ചുകൊടുത്തു; ഭാര്യക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ദീപൻ മുരളി

ലയാള മിനിസ്ക്രീൻ  പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് ദീപൻ  മുരളി. ഒരു അഭിനേതാവ് എന്നതിലുപരി ഒരു അവതാരകൻ  കൂടിയാണ്  ദീപൻ. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മത്സരാർത്ഥിയായ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി  വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു സീരിയലുകളിൽ താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ  മീഡിയയിൽ ഏറെ സജീവമായ നടൻ തന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷ വീഡിയോയാണ്  പങ്കുവച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം തന്നെയാണ് ഇത്തവണ  ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുന്നത്.   കേക്കിനുളളില്‍ ഒരു സര്‍പ്രൈസ് ഒരുക്കി പിറന്നാൾ ദിനത്തിൽ  ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് താരം. എന്റെ പിറന്നാളിന് ബിഗ് ബോസില്‍ വെച്ച് കേക്കില്‍ തന്ന അതേ പണി തിരിച്ചുകൊടുത്തു സമാധാനം ആയി, എന്നോടാ കളി പിന്നല്ല എന്ന ക്യാപ്ഷനോടെയാണ് ദീപന്‍ മായയുടെ പിറന്നാള്‍ ആഘോഷ വീഡിയോ പങ്കുവെച്ചത്. വീഡിയോയിലൂടെ കേക്കിനുളളില്‍ ഒളിപ്പിച്ചുവെച്ച സമ്മാനം കണ്ട് കരയുന്ന മായയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ദീപനെയും കാണാൻ സാധിക്കുന്നു. 

2018ലാണ് ഇരുവരും വിവാഹിതരായത്.  എല്ലാവര്‍ക്കും തന്നെ ദീപനൊപ്പം ഭാര്യ മായ ദീപനും മകള്‍ മേധസ്വിയുമൊക്കെ സുപരിചിതരാണ്.  മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ദീപന്റെയും മായയുടെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ ട്രെന്‍ഡിംഗായിരുന്നു. ഇരുവരും ആരാധകരെ വിവാഹത്തിന് പിന്നാലെ ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് വന്ന സന്തോഷവും  അറിയിച്ചിരുന്നു. ദീപന്റെയും മായയുടെയും ജീവിതത്തിലേക്ക് കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു  ആദ്യത്തെ കണ്‍മണി വന്നത്. തുടര്‍ന്ന് മകളുടെ പേരിടല്‍ ചടങ്ങും മറ്റുമെല്ലാം ദീപന്‍ ആഘോഷമാക്കിയത് എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.  വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള ദീപന്‍  പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. 

Actor deepan murali gave birthday surprise to wife maya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക