Latest News

പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍; പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്: നോബി മാർക്കോസ്

Malayalilife
പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍;  പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്: നോബി മാർക്കോസ്

ലയാള സിനിമ, ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നോബി മാർക്കോസ്. കോമഡി കഥാപാത്രങ്ങൾ അതി ഗംഭീരമായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. രണ്ട് തവണ ബിഗ്‌ബോസ് ഷോയിലേക്ക് വിളിച്ചിട്ടും പങ്കെടുക്കാതിരുന്ന വ്യക്തിയാണ് നോബി. എന്നാല്‍ ഇപ്പോൾ  ആദ്യത്തെ രണ്ട് തവണ ചെറിയ ഭയം കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും എന്നാല്‍ ഇത്തവണ പങ്കെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നോബി തുറന്ന് പറയുകയാണ്. മറ്റുള്ളവര്‍ക്ക് ഷോയില്‍ തന്റെ സ്വഭാവത്തെക്കുറിച്ച് ഉള്ള  അഭിപ്രായങ്ങളെക്കുറിച്ച് പറയയുകയാണ് താരം.

പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്. എന്റെ സംസാരം, നടത്തം, മുഖഭാവം ഇതൊക്കെ കണ്ടിട്ട് അങ്ങനെയാണ് ആളുകള്‍ കരുതുന്നത്. ഒരിക്കല്‍ എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട ഒരു സുഹൃത്ത് പറഞ്ഞു, ചേട്ടാ എന്റെയൊരു ബന്ധുവിന് ചേട്ടനെ തീരെ ഇഷ്ടമല്ലെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര ജാഡയാണെന്ന് പറഞ്ഞെന്നും അറിഞ്ഞു. പുള്ളിക്ക് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. എന്റെ നടത്തവും നോട്ടവുമൊക്കെ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ ലോകോത്തര ജാഡയാണെന്നാണ്.

അവതരിപ്പിക്കുന്ന പരിപാടികളെപ്പറ്റിയും പറയാറുണ്ട്, ഇവന്റെയൊക്കെ കോമഡി കണ്ട് ആര് ചിരിക്കാന്‍ എന്ന്. ഈ മുഖവും വച്ചോണ്ട് ചിരിപ്പിക്കാന്‍ പെടുന്ന പാട്.. കാരണം എന്റേത് ഒരു കോമഡി മുഖമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും കണ്ണാടിയില്‍ നോക്കുമ്പൊ എനിക്കുതന്നെ തോന്നിയിട്ടുണ്ട്, ഞാന്‍ കുറച്ച് ജാഡയാണോ എന്ന്. പക്ഷേ പറയുന്നതിനൊക്കെ എല്ലാവരും ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. ആരെയും വേദനിപ്പിക്കാത്ത, കുറച്ച് സഹായമനസ്ഥിതിയൊക്കെയുള്ള ആളാണ്. വലിയ രീതിയിലുള്ള സഹായങ്ങളുടെ കാര്യമല്ല, സുഹൃത്തുക്കളുടെയൊക്കെ കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. ഉപദ്രവകാരിയായ ഒരാളല്ല. ഇനി ജനങ്ങള്‍ എന്റെ വ്യക്തിത്വത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയില്ല

Actor Noby marcose words about her character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക