Latest News

അന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ; അതിനിടയിലൂടെ എന്റെ കല്യാണവും; ഒന്നും നോക്കാതെ അദ്ദേഹം എന്നോട് ചെയ്തത്; എന്നിട്ട് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു; ഓര്‍ത്തെടുത്ത് നടന്‍ മണികണ്ഠന്‍ ആചാരി

Malayalilife
 അന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ; അതിനിടയിലൂടെ എന്റെ കല്യാണവും; ഒന്നും നോക്കാതെ അദ്ദേഹം എന്നോട് ചെയ്തത്; എന്നിട്ട് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു; ഓര്‍ത്തെടുത്ത് നടന്‍ മണികണ്ഠന്‍ ആചാരി

മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ വിയോഗത്തില്‍ തന്റെ വ്യക്തിപരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി. മണികണ്ഠന്‍ ആചാരിയുടെ വാക്കുകള്‍.. ശ്രീനിവാസനൊപ്പം സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായ വിവാഹസമയത്ത് അദ്ദേഹം നല്‍കിയ വലിയ സഹായത്തെക്കുറിച്ച് മണികണ്ഠന്‍ വികാരാധീനനായി സംസാരിച്ചു. 

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ നിലനിന്നിരുന്ന കോവിഡ് കാലത്തായിരുന്നു മണികണ്ഠന്റെ വിവാഹം. അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ സഹായത്തിനായി താന്‍ ശ്രീനിവാസനെ സമീപിച്ചിരുന്നു. മടിക്കാതെ തന്നെക്കൊണ്ടാകുന്ന സഹായം അദ്ദേഹം നല്‍കുകയും ചെയ്തു. 

മാത്രമല്ല, വിവാഹത്തിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആ തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശ്രീനിവാസനായിരുന്നു. 'ഈ സഹായത്തെക്കുറിച്ചൊന്നും ആരോടും പറയണ്ട' എന്ന കര്‍ശന നിര്‍ദ്ദേശവും അദ്ദേഹം അന്ന് നല്‍കിയിരുന്നു. കേവലം ഒരു അഭിനേതാവോ എഴുത്തുകാരനോ എന്നതിലുപരി, വലിയൊരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് മണികണ്ഠന്‍ അനുസ്മരിച്ചു. 

സിനിമ എന്നാല്‍ സൗന്ദര്യമാണെന്ന ധാരണയെ പൊളിച്ചെഴുതിയ വ്യക്തിയാണ് ശ്രീനിവാസന്‍. നടന്റെ യഥാര്‍ത്ഥ സൗന്ദര്യം അഭിനയത്തിലാണെന്ന് അദ്ദേഹം തെളിയിച്ചു. വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് അദ്ദേഹം എന്നും വലിയൊരു പ്രചോദനമായിരിക്കുമെന്നും, ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിഞ്ഞിരുന്ന ശ്രീനിവാസനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇനിമുതല്‍ ഒരു നൊമ്പരമായിരിക്കുമെന്ന് പറഞ്ഞാണ് മണികണ്ഠന്‍ അവസാനിപ്പിച്ച

manikandan achari about sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES