Latest News

ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ ആദ്യം പഠനം നിർത്തി; തുറന്ന് പറഞ്ഞ് നോബി മാർക്കോസ്

Malayalilife
ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ ആദ്യം പഠനം നിർത്തി; തുറന്ന് പറഞ്ഞ്  നോബി മാർക്കോസ്

ലയാള സിനിമ ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നോബി മാർക്കോസ്. കോമഡി കഥാപാത്രങ്ങൾ അതി ഗംഭീരമായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. രണ്ട് തവണ ബിഗ്‌ബോസ് ഷോയിലേക്ക് വിളിച്ചിട്ടും പങ്കെടുക്കാതിരുന്ന വ്യക്തിയാണ് നോബി.  2014  നോബിയുടെയും ആര്യയുടെയും തമ്മിൽ  ഫെബ്രുവരിയിൽ ആണ് രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ ധ്യാൻ ജീവിതത്തിലേക്ക് വന്നത്. എന്നാൽ  ഇപ്പോൾ സന്തുഷ്ട കുടുംബം നയിക്കുകയാണ് ഇരുവരും. പടം തരും പണം എന്ന ഷോയിലെത്തിയപ്പോഴുള്ള വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രണയം തുടങ്ങിയത് ഫോണിലൂടെയാണ്. അത് വിവാഹത്തിൽ എത്തി. രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹത്തിന് മുൻപ് ഭാര്യയുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലും എന്റെ നാട്ടിലെ പോലീസ് സ്‌റ്റേഷനിലും രജിസ്റ്റർ വിവാഹം ചെയ്യാൻ പോകുന്നതിന്റെ നോട്ടീസ് പതിപ്പിയ്ക്കും. അത് ഭയങ്കര ടെൻഷൻ ആയിരുന്നു. അതിന് ശേഷം സ്‌കിറ്റ് ചെയ്യാൻ പോയത് എല്ലാം പേടിയോടെയാണ്.

എന്തായാലും വിവാഹം കഴിഞ്ഞു. ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ആദ്യം പഠനം നിർത്തി. തുടർന്ന് പഠിക്കാൻ ഞാൻ പറഞ്ഞുവെങ്കിലും കേട്ടില്ല. പിന്നീട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ പഠിക്കണം എന്ന് ആഗ്രഹം അവൾ തന്നെയാണ് മുന്നോട്ട് വച്ചത്. അതിന് ശേഷം ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി. ഇപ്പോൾ അഭിഭാഷകയാണ്.

Actor noby marcose words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക