മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 3 ആരംഭം കുറിച്ചിരിക്കുകയാണ്. ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ നിരവധി സർപ്രൈസുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ പുതുമയാർന്ന രീതിയിലാണ്ഇത്തവണത്തെ ബിഗ് ബോസ് സീസൺ 3. ഇത് മത്സാരാർഥികളുടെ നിർണ്ണയത്തിലും പ്രകടമാണ്. ഇത്തവണ ബിഗ് ബോസ് ഹൗസിൽ സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത താരങ്ങൾ വരെ എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പതിനാല് മത്സരാര്‍ത്ഥികളെയും വിലയിരുത്തുന്ന ഒരു ഫസ്റ്റ് ഇപ്രഷന്‍ കുറിപ്പാണ് വൈറലാകുന്നത്. ബിഗ് ബോസ് എബ്രഹാം ജോണ്‍ എന്നയാളാണ് മലയാളം ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ കുറിപ്പ് പങ്കുവച്ചത്.
ബിഗ് ബോസ് കണ്ടസ്റ്റന്റ്സ് ഒരു ഫസ്റ്റ് ഇംപ്രഷന്‍.
1. നോബി മാര്‍ക്കോസ്
കോമഡി ഷോയിലൂടെ ഇഷ്ടമുള്ള വ്യക്തിയാണ്. നല്ല കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവുണ്ട് എന്നത് പ്ലസ് പോയിന്റായി കരുതുന്നു. സ്വഭാവം എങ്ങനെ എന്നത് തുടര്‍ന്ന് കാണാം.
2. ഡിംപിള്‍ ഭാല്‍
വളരെ ട്രെയ്ന്ഡ് ആണ്. പൊതുവെ മെയില്‍ ഷോവനിസ്റ്റ് ആയ മലയാളിയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയല്ല എന്നത് ചലഞ്ചിങ്ങാകും. ഹൗസില്‍ ബിലോങ് ചെയ്യാന്‍ കഷ്ടപ്പെടും എന്ന് തോന്നുന്നു.
3. ഫിറോസ്
ഒരുപാട് സംസാരിച്ചും ഇടക്കിടെ അച്ചടി ഭാഷ ഉപയോഗിച്ചും വെറുപ്പിക്കുന്ന ചില ആള്‍ക്കാര്‍ പരിചയത്തിലുണ്ട്. അതിന്റെ തനി പകര്‍പ്പാണ് ഫിറോസ്.സംസാരം ഓവര്‍ കോണ്‍ഫിഡന്റ് ആയി തോന്നി. 100 ദിവസം സഹിക്കാന്‍ കഷ്ടപ്പെടും.
4. മണിക്കുട്ടന്‍
കോണ്‍ഫിഡന്റ്. വെല്‍ പ്രിപ്പയര്‍ഡ്. എസ്റ്റാബ്ലിഷ്ഡ് ആയ നടന്‍ ആയതിനാല്‍ പിആര്‍ വര്‍ക്ക് നല്ല രീതിയില്‍ കാണും എന്നുറപ്പ്. ഇന്‍ട്രോയില്‍ ഇമോഷണല്‍ ആംഗിള്‍ പിടിച്ചത് കണ്‍വിന്‍സിങ് ആയി തോന്നിയില്ല.
5. മജിസിയ ഭാനു
എ ഫ്രഷ് അഡിഷന്‍ ടു ദ ഹൗസ്. ഹൗസില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഉള്ള വ്യക്തി. കോണ്‍ഫിഡന്റ്. മോഹന്‍ലാലിനെ പുകഴ്ത്തി വെറുപ്പിച്ചില്ല. യാഥാസ്ഥിതിക മലയാളിയെ ഒരേസമയം പ്രീതിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും.
6. സൂര്യ മേനോന്‍
പൊട്ടന്‍ഷ്യല്‍ വില്ലത്തി ബോഡി ലാംഗ്വേജ്.
7. ലക്ഷ്മി ജയന്‍
വയലിനിലൂടെ ഇംപ്രസ് ചെയ്തു. തീര്‍ച്ചയായും ടാലന്റുണ്ട്. ഇന്‍ട്രോ ജനുവിന്‍ ആയി തോന്നി.
8. സായി
മമ്മൂക്കയെപ്പോലെ ഡാന്‍സ് കളിക്കണ മച്ചാന്‍. ശബ്ദവും ബോഡിയും മൊത്തം വൈബ്രേറ്റ് മോഡ്. ഫസ്റ്റ് ഇംപ്രഷനില്‍ പാവം എന്നു തോന്നി.
9. അനൂപ്
സ്‌കിപ്പ് ചെയ്ത ഇന്‍ട്രോ. വഴിയേ കാണാം.
10. അഡോണി ജോണ്‍
അല്‍പം വ്യത്യസ്തമായ പ്രൊഫൈല്‍. ലൈഫില്‍ കണ്ട ഒരു പാട് പേരുടെ ബോഡി ലാംഗ്വേജ് ആണ്.
11. റംസാന്‍ മുഹമ്മദ്
തനി ടീനേജര്‍. ഡീസന്റ് ഡാന്‍സര്‍. പക്വതയില്ലായ്മ പ്രശ്നമാകാന്‍ സാധ്യതയുണ്ട്.
12. ഋതു മന്ത്ര (പുല്ല് അടിക്കാന്‍ പെട്ട പാട് )
വെല്‍ ട്രെയ്ന്ഡ് ആയ ഏതൊരു വ്യക്തിയെയും പോലെ ഇമോഷണല്‍ ആംഗിള്‍ ഇറക്കിയ ഇന്‍ട്രോ. പ്രൊഫൈല്‍ കൊള്ളാം. ഇന്ററസ്റ്റിംഗ് ആയ കണ്ടസ്റ്റന്റ് ആയി മാറാന്‍ സാധ്യത കാണുന്നു.
13. സന്ധ്യ മോഹന്‍
വീണ്ടും ഒരു ഫ്രഷ് പ്രൊഫൈല്‍. മറുനാടന്‍ മലയാളി, ക്ലാസിക്കല്‍ ഡാന്‍സര്‍.
14. ഭാഗ്യലക്ഷ്മി
ഹേറ്റേഴ്സിനെയും കൊണ്ട് ഹൗസില്‍ കേറുന്ന വ്യക്തി. ധാരാളം മിസോജിനിസ്റ്റ് ട്രോളുകള്‍ നേരിടാന്‍ സാധ്യത കാണുന്നു.
പൊതുവെ ഒരു പുതുമയുള്ള സീസണായി തോന്നി. കഴിഞ്ഞ സീസണിലെ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാകണം കണ്ടസ്റ്റന്റിന്റെ ആവറേജ് പ്രായം നന്നേ കുറവാണ്. ഹൗസിന്റെ ഇന്റീരിയറും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇനിയുള്ളത് മുന്നോട്ടുള്ള ഗെയിംസിനെയും പ്രേക്ഷകനെയും അനുസരിച്ചിരിക്കും.