Latest News

നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങള്‍;ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍'1000 Babies' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങള്‍;ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍'1000 Babies' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് തുടങ്ങിയ വെബ് സീരീസുകള്‍ക്ക് ശേഷം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മറ്റൊരു സീരീസുകൂടി എത്തുന്നു. സസ്‌പെന്‍സുകളാല്‍ നിറഞ്ഞ സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് പുതിയ വെബ് സീരീസ് എത്തുന്നത്. '1000 ബേബീസ്' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

മലയാളം സീരീസുകളില്‍ ഇതുവരെ കാണാത്ത ജോണറിലുള്ള '1000 ബോബീസ്' വളരെ പ്രതീക്ഷയോടെയാണ് വെബ് സീരീസ് ആരാധകര്‍ കാത്തിരിക്കുന്നത്. നിഗൂഢത ഒളിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഡിസ്‌നിപ്ലസ് ഹോട്സ്റ്റാര്‍ പുറത്തിറക്കിയിരിക്കുന്നത്. നജീം കോയയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നജീം കോയ, അറൗസ് ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന.

ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്ന് ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് 1000 ബേബീസിന്റെ നിര്‍മ്മാണം. സഞ്ജു ശിവരാമന്‍, രാധിക രാധാകൃഷ്ണന്‍, ജോയ് മാത്യു, അശ്വിന്‍ കുമാര്‍, ഇര്‍ഷാദ് അലി, ഷാജു ശ്രീധര്‍, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഫെയ്സ് സിദ്ധിഖാണ് വിഷ്വലുകള്‍ക്ക് പ്രാധ്യാന്യം നല്‍കി ഒരുക്കുന്ന സീരീസിനായി ക്യാമറ ചലിപ്പിക്കുന്നത്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം.

ഹോട്സ്റ്റാറില്‍ അവസാനം പുറത്തിറങ്ങിയ 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' ഏറെ ശ്രദ്ധനേടിയിരുന്നു. 'പേരല്ലൂര്‍ പ്രീമിയര്‍ ലീഗി'ന്റെ വന്‍ വിജയത്തിന് പിന്നാലെ കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ഈ സീരീസും ഒരുക്കിയത്.

Read more topics: # 1000 ബേബീസ്
1000 babies first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക