കുറച്ചു കാലമായി താനൊരു പ്രണയത്തിലാണെന്ന് നടി രേഖാ രതീഷ് തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുണ്ട്. തമിഴ് സീരിയല്‍ നടനായ ഈശ്വറിനൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പതിവായി പങ്കുവെക്കുന്ന രേഖ ഇപ്പോഴിതാ, ഒരു പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. എ ന്യൂ ചാപ്റ്റര്‍ എന്ന ക്യാപ്ഷനിട്ട് ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് രേഖ പറയുന്നത് ഇങ്ങനെയാണ്: എന്റെ ജീവിതത്തില്‍ ഞാന്‍ ഇന്ന് ഏറ്റവും വലിയൊരു തീരുമാനം എടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം.
വേദനയും നിശബ്ദതയും ഒരുപാട് ചോദ്യങ്ങളും. പക്ഷെ, ഇന്ന് ഞാന്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം. എന്ന് നടി പറഞ്ഞു വെക്കുന്നിടത്ത് രേഖയുടെ ഫോണ്‍ റിംഗ് ചെയ്യുന്നതും അതില്‍ ഈശ്വര്‍ ലൗ എന്ന് ഫീഡ് ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും കോള്‍ വരുന്നതും കാണാം. തുടര്‍ന്ന് വീഡിയോ കോളെടുത്ത് ഇരുവരും തമാശകള്‍ പങ്കിട്ട് സംസാരിക്കുന്നിടതാണ് കാണാന്‍ കഴിയുന്നത്.
പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയതും. ലോട്ടസ് ലൂം ഇന്ത്യ എന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ പുതിയ ഇന്‍സ്റ്റാ പേജു വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതും.
അതുകൊണ്ടു തന്നെ, ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ ബിസിനസ് ആണോയെന്ന സംശയവും ആരാധകര്‍ക്ക് ഇല്ലാതില്ല. അതേസമയം, ഈശ്വറിനൊപ്പമുള്ള നിരവധി സ്നേഹ നിമിഷങ്ങള്‍ രേഖ മുമ്പും പങ്കുവച്ചിട്ടുണ്ട്.
തമിഴ് സീരിയല്‍ നടനായ ഈശ്വര്‍ രഘുനാഥന്‍ എന്ന വ്യക്തി രേഖയെ കാണാന്‍ തിരുവനന്തപുരത്ത് എത്തുന്നതും രേഖ ചെന്നൈയിലേക്കും പോകുന്നതുമായ വീഡിയോകളെല്ലാം നേരത്തെ പുറത്തു വന്നിരുന്നു. വിവാഹ ജീവിതം ഏറെ ആഗ്രഹിച്ച നടിയായിരുന്നു രേഖ രതീഷ്. എന്നാല്‍ തിരഞ്ഞെടുത്ത ജീവിതങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ പരാജയപ്പെട്ടപ്പോള്‍ അതില്‍ തകര്‍ന്നു പോയ രേഖ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏകമകനൊപ്പമുള്ള ജീവിതത്തിലായിരുന്നു. അഭിനയവും സോഷ്യല്‍ മീഡിയയും ഒക്കെയായി സജീവമായിരുന്ന രേഖ മാസങ്ങള്‍ക്കു മുമ്പാണ് തന്റെ പ്രണയത്തിന്റെ സൂചനകള്‍ ആരാധകര്‍ക്കു നല്‍കിയത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സുന്ദരനായ തമിഴ് സിനിമാ സീരിയല്‍ നടനാണ് ഈശ്വര്‍ രഘുനാഥന്‍. നടി മേഘ സല്‍മാന്‍ നായികയായി എത്തുന്ന തമിഴിലെ പുതിയ പരമ്പരയായ തിരുമാംഗല്യത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് ഈശ്വര്‍ രഘുനാഥന്‍ ആണ്.
മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ രേഖ കലാ കുടുംബത്തില്‍ നിന്നുമാണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് ചേക്കേറി. ആദ്യവിവാഹം പതിനെട്ടാം വയസിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടി ജീവിതത്തെകുറിച്ചോ വിവാഹത്തെകുറിച്ചോ സ്വപ്നം കാണും മുന്‍പേ പ്രണയിച്ചു വിവാഹം ചെയ്യേണ്ടി വന്നു രേഖക്ക്.
യൂസഫ് ആയിരുന്നു രേഖയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നുവെന്നും എല്ലാവര്‍ക്കും വേണ്ടിയിരുന്നത് തന്റെ പണമായിരുന്നുവെന്നും മനസിലാക്കിയ രേഖ ഇന്‍ഡസ്ട്രിയില്‍ സജീവം ആകുന്നതിന്റെ ഇടയില്‍ മറ്റൊരു വിവാഹം നടന്നു. നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം രേഖയെ പാടെ തളര്‍ത്തികളഞ്ഞു. കുടുംബജീവിതം മാത്രം സ്വപ്നം കണ്ട രേഖക്ക് ജീവിതത്തില്‍ ഇപ്പോള്‍ നിധി ആയുള്ളത് ഏക മകന്‍ ആണ്. മകന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണു രേഖയുടെ ജീവിതം. നിരവധി സീരിയലുകളിലും കിടിലന്‍ വേഷങ്ങള്‍ ചെയ്യുന്ന രേഖ പരസ്പരം സീരിയലിലെ പദ്മാവതി ആയി എത്തുമ്പോള്‍ പ്രായം നായകന്റെ പ്രായത്തിനു സമം ആയിരുന്നു.