തെലുങ്ക് സീരിയല്‍ താരം നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ തെലുങ്ക് സീരിയല്‍ ലോകം

Malayalilife
  തെലുങ്ക് സീരിയല്‍ താരം നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ തെലുങ്ക് സീരിയല്‍ ലോകം

ലോകത്താകമാനം ഉളള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ദിവസങ്ങളോളമാണ് ലോക്‌ഡോണ്‍ ആയി ദിവസങ്ങളോളമാണ് രോഗത്തിനെതിരെ എല്ലാവരും ചെറുത്ത് നില്‍പ്പ് നടത്തിയത്. പിന്നീട് നിയന്ത്രണങ്ങളോടെ ഇളവുകള്‍ എത്തുകയായിരുന്നു. രോഗത്തിനോട് പെരുതുന്നതിനിടെ ഒട്ടുമിക്ക മേഖലകളിലെയും ജോലികള്‍ സത്ംഭിച്ച അവസ്ഥയിലായിരുന്നു. ഷൂട്ടിങ് ഉള്‍പ്പെടെ  താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

പിന്നീട് നിബന്ധനകളോടെയും ഇളവുകളോടെയും ഷൂട്ടിങ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജൂണ്‍ 15 മുതല്‍ ആണ് തെലുങ്കാനയില്‍ സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടന്നത് എങ്കിലും കൊറോണയുടെ പിടിയിലാണ് ഇപ്പോള്‍ ചില ഷൂട്ടിംഗ് സെറ്റുകള്‍.

കഴിഞ്ഞദിവസം രണ്ടു താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ തെലുങ്ക് സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.താരത്തിന്റെ തെലുങ്ക് സീരിയലായ നാ പെറു മീനാക്ഷിയുടെ ഷൂട്ടിംഗിനിടെയാണ് നടിയെ പരിശോധനയ്ക്ക് വിധേയ ആക്കിയതും ഫലം പോസിറ്റീവ് ആയി മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്.വാണി റാണി, അരണ്‍മനായി കിളി, റണ്‍ ആന്‍ഡ് ആമി കഥ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ് നവ്യ. ഉടന്‍ താന്‍ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നടി. സീരിയലിന്റെ നിര്‍മ്മാതാക്കളും താരത്തിന്റെ സഹതാരങ്ങളും നടിക്ക് ആത്മവിശ്വാസം പകര്‍ന്നു രംഗത്ത് എത്തിയിട്ടുണ്ട്.അതേസമയം, ഷൂട്ടിംഗിനിടെ നവ്യ സ്വാമിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്.

 


 

Read more topics: # telungu,# serial actress,# navya,# tests covid positive
telungu serial actress navya tests covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES