Latest News

ഹരിയുമായി അഞ്ജലിയുടെ വിവാഹം ഉറപ്പ് വീട്ടുകാര്‍; അഞ്ജലിയുമായി പ്രണയമില്ലെന്ന് ശിവയ്ക്ക് വാക്കുനല്‍കി ഹരിയും; മറ്റൊരു പെണ്ണിനെ ഹരി പ്രണയിക്കുമ്പോള്‍ അഞ്ജലിയെ വധുവായി സ്വീകരിക്കുന്നത് ശിവയോ

Malayalilife
 ഹരിയുമായി അഞ്ജലിയുടെ വിവാഹം ഉറപ്പ് വീട്ടുകാര്‍; അഞ്ജലിയുമായി പ്രണയമില്ലെന്ന് ശിവയ്ക്ക് വാക്കുനല്‍കി ഹരിയും; മറ്റൊരു പെണ്ണിനെ ഹരി പ്രണയിക്കുമ്പോള്‍ അഞ്ജലിയെ വധുവായി സ്വീകരിക്കുന്നത് ശിവയോ

ഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന സീരിയലാണ് ഇത്. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സീരിയല്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലില്‍ എത്തുന്നത്. കുട്ടികളില്ലാത്ത എന്നാല്‍ ഭര്‍ത്താവിന്റെ അനുജന്‍മാരെ മക്കളായി കാണുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം.

സീരിയലില്‍ ചിപ്പിയുടെ ഭര്‍ത്താവായി എത്തുന്നത് നടന്‍ രാജീവ് പരമേശ്വരനാണ്. മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടന്‍ ഗിരിഷ് നമ്പ്യാര്‍, സജിന്‍ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്. ഇതില്‍ ഗിരീഷ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണ് അഞ്ജലി എന്ന കഥാപാത്രമായി എത്തുന്ന നടിയും പ്രേക്ഷകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. നടി ഗോപിക അനിലാണ് സീരിയലില്‍ അഞ്ജലിയായി എത്തുന്നത്. നടന്‍ ഗിരീഷ് നമ്പ്യാര്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇഷ്ടം കൊണ്ട് എപ്പോഴും പുറകേ നടക്കുന്ന ആളാണ് അഞ്ജലി.

എന്നാല്‍ സജിന്‍ അവതരിപ്പിക്കുന്ന ശിവയ്ക്ക് അഞ്ജലിയെയും ആ കുടുംബത്തെയും വെറുപ്പാണ്. രണ്ടു കുടുംബങ്ങള്‍ക്കും അഞ്ജലിയും ഹരിയുമായുളള വിവാഹത്തിന് താത്പര്യമാണ്. പല തവണ ആ വിവാഹത്തിന് സമ്മതിക്കണമെന്നും ഹരിയേയും ആ കുടുംബത്തെയും തനിക്ക് ജീവനാണെന്നും അഞ്ജു പറയുന്നുണ്ട്. ിതിനിട ഹരിക്ക് മറ്റാരുടെയോ ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. എന്നാല്‍ അത് അഞ്ജലി ആണെന്നും ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും ഏട്ടനും ഏട്ടത്തിയമ്മയും കരുതുന്നു. തുടര്‍ന്ന് തെറ്റുകള്‍ക്ക് അഞ്ജുവിന്റെ അച്ഛന്‍ തന്റെ സഹോദരിയോട് മാപ്പു പറയുന്നു. പിന്നാലെ ഇവരുടെ വിവാഹം ഉറപ്പിക്കുന്നു.

എന്നാല്‍ ശിവയ്ക്ക് ഈ ബന്ധത്തോട് താത്പര്യമില്ല. തനിക്ക് അഞ്ജലിയുമായി യാതൊരു അടുപ്പവും ബന്ധവുമില്ലെന്ന് ഹരി ശിവയ്ക്ക് വാക്കുകൊടുക്കുന്നതും കാണാം. തമിഴ് സീരിയല്‍ പാണ്ഡിയന്റെ റീമേക്കാണ് സാന്ത്വനം അതിനാല്‍ തന്നെ സീരിയലിന്റെ പ്രൊമോയ്ക്കും എപ്പിസോൈഡുകള്‍ക്കും താഴെ പ്രേക്ഷകര്‍ കമന്റുഗകളുമായി എത്തുന്നുണ്ട്. വരുന്ന സംഭവങ്ങളും മുന്നോട്ടുളള കഥയുമൊക്കെയാണ് കമന്റുകളായി എത്തുന്നത്. ഹരിയ്ക്ക് ഈ വിവാഹത്തോട് താത്പര്യം ഇല്ലെന്നും ഹരി മറ്റൊരു പെണ്‍ കുട്ടിയുമായി ഇഷ്ടത്തിലാണെന്നും കമന്റുകള്‍ പറയുന്നു. ഇതിനിടെ സീരിയലിന്റെ പ്രൊമോയില്‍ മറ്റൊരു പെണ്‍കുട്ടി എത്തിയിട്ടുണ്ട്. പണ്ഡിയന്‍ സ്റ്റോര്‍സില്‍ മൈന എന്ന കഥാപ്താരമാണ് ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്നത്.ഇത് തമിഴ് സീരിയല്‍ ആണ്  ഇതില്‍ അഞ്ജലി യെ ശിവ കെട്ടും ഹരി വേറെ പെണ്ണിനെ.ഇതിപ്പോ   ദേവി വാക്ക് കൊടുത്തു  അഞ്ചുവിന്    പക്ഷെ ഹരിയോട്  ആദ്യമേ  ചോദിക്കണം ആയിരുന്നു  അഞ്ചുവിനെ  ഇഷ്ടം ആണോ എന്ന്  അതാരും  ചെയ്തില്ല  ഇനി  എല്ലാവരും കല്യാണത്തിന്  സമ്മതം  മൂളുമോ    ഹരി  കാല് മാറും.  എന്നൊക്കെയാണ് കമന്റുകള്‍ എത്തുന്നത്. 

Read more topics: # swanthwanam serial twist
swanthwanam serial twist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക