ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ സീരിയലില്‍ ലീന ടീച്ചര്‍ എന്ന കഥാപാത്രത്തെ അഭിനയിച്ച് അവിസ്മരണീയമാക്കിയ നടിയാണ് സൗപര്‍ണിക സുഭാഷ്. ഒട്ടെറെ സീരിയലുകളില്‍ തിളങ്ങിയിട്ടുള്ള നടി ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. നടന് കൂടിയായ സുഭാഷാണ് സൗപര്‍ണികയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇരുവരും കോഴിക്കോട് ആരംഭിച്ച പുതിയ കടയുടെ വിശേഷങ്ങളും ഉദ്ഘാടനചിത്രങ്ങളുമാണ് വൈറലാകുന്നത്.
ഫ്രഷ് ഫ്രൂട്ട് വെജിറ്റബിള്‍സ് സ്റ്റാളാണ് സൗപര്ണിയും ഭര്‍ത്താവ് സുഭാഷും മറ്റൊരു സുഹൃത്ത് സുബൈറും ചേര്‍ന്ന് ആരംഭിച്ചത്. ഇവിടെ ജ്യുസും, ചായയും അത്യാവശ്യം സ്നാക്സുമെല്ലാം ലഭിക്കും. ഫ്രഷ് 24 എന്നാണ് കടയുടെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ 24 മണിക്കൂറും ആവശ്യക്കാര്‍ക്ക് കടയില്‍നിന്നും ഇത് വാങ്ങാം. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം എന്എംസികെ കോംപ്ലസില്‍ ഇന്നലെയായിരുന്നു കടയുടെ ഉദ്ഘാടനം നടന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി വൈറസ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന് സെന്തില്‍ കൃഷ്ണയാണ് ഫ്രഷ് 24 ഉദ്ഘാടനം ചെയ്തത്.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഫ്രഷ് ജ്യൂസുകളും 24 മണിക്കൂറും ലഭിക്കുന്നതൊടൊപ്പം തന്നെ ഫ്രഷ് 24ല്‍ ഹോം ഡെലിവറി, ഡിജിറ്റല്‍ പേയ്മെന്റ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളുമുണ്ട്. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാന വിതരണവും ഇന്നലെ സെന്തില്‍ കൃഷ്ണ നിര്‍വഹിച്ചു.